ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പൊലീസ് കസ്റ്റഡിയില്‍

 


തിരുപ്പതി: (www.kvartha.com 01.03.2021) ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു പൊലീസ് കസ്റ്റഡിയില്‍. തിരുപ്പതി എയര്‍പോര്‍ടില്‍ വച്ചാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച രാവിലെ ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന്‍ മോഹന്‍ സര്‍കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നായിഡുവിനെ റെനിഗുണ്ട പൊലീസ് തിരുപ്പതി വിമാനത്താവളത്തിലെത്തി തടയുകയായിരുന്നു.

പരിപാടികള്‍ക്ക് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ ചന്ദ്രബാബു നായിഡു ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് നായിഡു വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധം മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പൊലീസ് കസ്റ്റഡിയില്‍

Keywords:  News, National, Airport, Police, Custody, Airport, TDP chief, Chandrababu Naidu, TDP chief Chandrababu Naidu detained at Tirupati airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia