ബംഗാളില്‍ ക്രൂഡ് ബോംബ് ആക്രമണത്തില്‍ 6 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപണം

 


കൊല്‍ക്കത്ത: (www.kvartha.com 06.03.2021) ബംഗാളില്‍ ക്രൂഡ് ബോംബ് ആക്രമണത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് ക്രൂഡ് ബോംബ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പിന്നില്‍തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. 

വെള്ളിയാഴ്ച രാത്രിയാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം ക്രൂഡ് ബോംബ് എറിഞ്ഞത്. പരിക്കേറ്റവരെ ഉടന്‍ തന്നെ കാനിംഗ് സബ്ഡിവിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപി നേതാവ് വരുണ്‍ പ്രമാണികും സംഘവും ചേര്‍ന്നാണ് ബോംബിടാന്‍ പദ്ധതിയിട്ടതെന്നും അപ്പോഴാണ് അപകടമുണ്ടായതെന്നും ഗോസബ നിയമസഭാ സീറ്റിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയന്ത് നാസ്‌കര്‍ ആരോപിച്ചു.

ബംഗാളില്‍ ക്രൂഡ് ബോംബ് ആക്രമണത്തില്‍ 6 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപണം

Keywords:  Kolkata, News, National, Bomb, Attack, BJP, hospital, Injured, Politics, Six BJP workers injured in crude bomb attack in Bengal, victims blame TMC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia