കോവിഡ് മുന്‍കരുതലുകള്‍ ലംഘിച്ചു; ഖത്വറില്‍ 450 പേര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി അധികൃതര്‍

 


ദോഹ: (www.kvartha.com 05.03.2021) ഖത്വറില്‍ കോവിഡ് മുന്‍കരുതലുകള്‍ ലംഘിച്ച 450 പേര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി അധികൃതര്‍. 450 പേരില്‍ 423 പേരും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാലും 21 പേര്‍ വാഹനങ്ങളില്‍ അനുവദിക്കപ്പെട്ടതിലധികം ആളുകള്‍ സഞ്ചരിച്ചതിനാലുമാണ് പിടിയിലായത്. ഡ്രൈവര്‍ ഉള്‍പ്പെടെ ഇപ്പോള്‍ നാല് പേര്‍ക്കാണ് ഒരു വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതിയുള്ളത്. 

അതേസമയം ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ ഇതില്‍ ഇളവ് ലഭിക്കും. ഇഹ്തിറാസ് മൊബൈല്‍ ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ആറ് പേര്‍ പിടിയിലായി. മാസ്‌ക് ധരിക്കാത്തതിന് നിരവധി പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇതിനോടകം തന്നെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കോവിഡ് മുന്‍കരുതലുകള്‍ ലംഘിച്ചു; ഖത്വറില്‍ 450 പേര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി അധികൃതര്‍

Keywords:  Doha, News, Gulf, World, COVID-19, Vehicles, Mask, Ministry acts against 450 for violating Covid-19 precautionary measures
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia