യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

 


കോട്ടക്കല്‍: (www.kvartha.com 09.03.2021) യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മമ്പുറം സ്വദേശി സൈനുല്‍ ആബിദ് (24), പുത്തൂര്‍ ആട്ടീരിയിലെ മുബഷീര്‍ അലി (27) എന്നിവരാണ് അറസ്റ്റിലായത്. താനൂര്‍ സ്വദേശിയായ ഷംസീറിന്റെ പരാതിയിലാണ് നടപടി. എടരിക്കോട് അരീക്കലില്‍ മാര്‍ച്ച് അഞ്ച് മണിക്ക് വൈകിട്ട് 6.30 മണിക്കാണ് സംഭവം. കാര്‍ തുറക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ അതിക്രമിച്ച് കയറിയ പ്രതികള്‍ ഡ്രൈവിങ് സീറ്റിലിരുന്ന ഷംസീറിനെ തടഞ്ഞുവെക്കുകയുമായിരുന്നു.

തുടര്‍ന്ന് കോട്ടക്കലിലും സമീപങ്ങളിലും പിറ്റേന്ന് രാവിലെ ഏഴു മണി വരെ കാറിനകത്ത് തടങ്കലിലാക്കി ഭീഷണിപ്പെടുത്തി 1,48,000 രൂപ ഗൂഗിള്‍ പേ വഴിയും എടിഎമ്മിലൂടെ പിന്‍വലിപ്പിച്ചും പണം തട്ടിയെടുത്തെന്നാണ് പരാതി. മലപ്പുറം ഡിവൈഎസ്പി സുദര്‍ശന്റെ നിദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എം സുജിത്ത്, എസ്‌ഐ കെ അജിത്, പൊലീസുകാരായ ശരണ്‍ കുമാര്‍, സുജിത്, സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

Keywords:  News, Kerala, Crime, Arrest, Arrested, Complaint, Court, Police, Incident of threatening a youth and extorting money; Two arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia