തന്നെ പറഞ്ഞു ചതിച്ച പാര്‍ടിയോടൊപ്പം ഇനി നില്‍ക്കില്ല, കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുന്നു; പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്റ് പി മോഹന്‍ രാജ് രാജിവെച്ചു

 


കോന്നി: (www.kvartha.com 14.03.2021) കോണ്‍ഗ്രസിന്റ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്റ് പി മോഹന്‍ രാജ് രാജി വെച്ചു. റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. കോണ്‍ഗ്രസ് പാര്‍ടി തന്നെ വഞ്ചിച്ചതായും ആറന്‍മുളയില്‍ സ്ഥാനാര്‍ഥിയാക്കുമെന്നുള്ള വാഗ്ദാനം പാര്‍ടി പാലിച്ചില്ലെന്നും പി മോഹന്‍ രാജ് പറഞ്ഞു. 

തന്നെ പറഞ്ഞു ചതിച്ച പാര്‍ടിയോടൊപ്പം ഇനി നില്‍ക്കില്ല. കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുന്നു. കോന്നിയോ ആറന്‍മുളയോ കിട്ടുമെന്ന് കരുതി. രണ്ടു മണ്ഡലത്തില്‍ നിന്നും ഒഴിവാക്കിയെന്നും കഴിഞ്ഞ കോന്നി ഉപതെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും ചേര്‍ന്നാണ് തന്നെ തോല്‍പ്പിച്ചതെന്നും പി മോഹന്‍ രാജ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

തന്നെ പറഞ്ഞു ചതിച്ച പാര്‍ടിയോടൊപ്പം ഇനി നില്‍ക്കില്ല, കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുന്നു; പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്റ് പി മോഹന്‍ രാജ് രാജിവെച്ചു

Keywords:  News, Kerala, Politics, Congress, Election, Former Pathanamthitta DCC president P Mohan Raj has resigned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia