കളിക്കുന്നതിനിടയില്‍ ടാര്‍ വീപ്പയില്‍ വീണ പെണ്‍കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

 


പെരിയ: (www.kvartha.com 07.03.2021) കളിക്കുന്നതിനിടയില്‍ ടാര്‍ വീപ്പയില്‍ വീണ പെണ്‍കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. പെരിയ പൂക്കളത്തെ ബന്ധുവീട്ടിലെത്തിയ ഉദിനൂര്‍ സ്വദേശിനിയാണ് കളിക്കിടെ റോഡരികിലുണ്ടായിരുന്ന വീപ്പക്ക് മുകളില്‍ കയറിയപ്പോള്‍ മൂടി തുറന്ന് അകത്തേക്കുവീണത്. 

പെണ്‍കുട്ടി കഴുത്തോളം ടാറില്‍ മുങ്ങിയ നിലയിലായതോടെ നാട്ടുകാര്‍ അഗ്നിരക്ഷ സേനയുടെ സഹായം തേടുകയായിരുന്നു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നിന്നെത്തിയ സേനാംഗങ്ങള്‍ വീപ്പ മുറിച്ചുമാറ്റിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

കളിക്കുന്നതിനിടയില്‍ ടാര്‍ വീപ്പയില്‍ വീണ പെണ്‍കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

Keywords:  News, Kerala, Girl, Escaped, Road, Fire Force rescue a girl who fell into a tar barrel while playing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia