മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയുടെ വലത് കയ്യും കാലും വെട്ടിമാറ്റി

 


ഭോപാല്‍: (www.kvartha.com 10.03.2021) ഭോപാലില്‍ മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയുടെ വലത് കയ്യും കാലും വെട്ടിമാറ്റി. വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് മദ്യപിച്ചെത്തിയ ഹോഷങ്കാബാദ് സ്വദേശിയായ പ്രീതം സിങ് സിസോദിയ(32)യാണ് ഭാര്യ സംഗീതയുടെ കയ്യും കാലും വെട്ടിമാറ്റിയത്. ഭോപ്പാലിലെ നിഷത്പുത്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. 

ഇന്‍ഡോറിലെ ഒരു ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് സംഗീത അവധി ദിവസങ്ങളിലാണ് വീട്ടിലെത്തുക. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ പ്രീതം കോടാലി ഉപയോഗിച്ച് ഭാര്യയുടെ വലത് കയ്യും വലത് കാലും വെട്ടിമാറ്റുകയായിരുന്നുവെന്ന് നിഷത്പുത്ര എസ്എച്ച്ഒ മഹീന്ദര്‍ സിങ് ചൌഹാന്‍ പറഞ്ഞു.

മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയുടെ വലത് കയ്യും കാലും വെട്ടിമാറ്റി

സംഗീതയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമാണ്. ഈ നിലയില്‍ സംഗീതയുടെ അറ്റുപോയ കയ്യും കാലും വച്ചുപിടിപ്പിക്കാന്‍ സാധിക്കുമോ എന്നറിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സിസോദിയക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ മകനെ സംഗീതയുടെ ബന്ധുക്കള്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

Keywords:  Bhopal, News, National, Woman, Wife, Husband, Injured, Hospital, Crime, Police, Drunk man attacked the woman in Bhopal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia