ആനക്കയത്ത് പാചക വാതക സിലിന്‍ഡറിന് തീപിടിച്ച് അപകടം; ഒഴിവായത് വന്‍ ദുരന്തം

 


മഞ്ചേരി: (www.kvartha.com 17.03.2021) ആനക്കയത്ത് പാചക വാതക സിലിന്‍ഡറിന് തീപിടിച്ച് അപകടം. രാവിലെ എട്ടു മണിയോടെ പുള്ളിയിലങ്ങാടി പുതുവഞ്ചേരി കുഞ്ഞാത്തുവിന്റെ വീട്ടിലെ അടുക്കളയിലെ പാചകവാതക സിലിന്‍ഡറിനാണ് തീ പിടിച്ചത്. സ്ഥലത്തെത്തിയ മഞ്ചേരി അഗ്നിരക്ഷ സേന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എക്‌സ്റ്റിംഗ്യുഷര്‍ പ്രവര്‍ത്തിപ്പിച്ച് തീ പൂര്‍ണമായും അണച്ചതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.

തുടര്‍ന്ന് സിലിന്‍ഡര്‍ വീടിന് പുറത്തെത്തിച്ച് വെള്ളം കൊണ്ട് തണുപ്പിച്ച് അപകടാവസ്ഥ പൂര്‍ണമായും ഒഴിവാക്കി. മഞ്ചേരി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ (ഗ്രേഡ്) കെ മുഹമ്മദ് കുട്ടി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ വി സി രഘുരാജ്, പി സുമേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ (ഡ്രൈവര്‍) കെ കെ നന്ദകുമാര്‍, ഹോം ഗാര്‍ഡുമാരായ കെ ബിനീഷ്, പി സുരേഷ്, പി രാജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു.

ആനക്കയത്ത് പാചക വാതക സിലിന്‍ഡറിന് തീപിടിച്ച് അപകടം; ഒഴിവായത് വന്‍ ദുരന്തം

Keywords:  News, Kerala, Fire, House, Accident, House, Cooking gas cylinder catches fire in Anakkayam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia