എന്‍എംഡിസിയില്‍ 63 ജൂനിയര്‍ ഓഫീസര്‍ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 13.03.2021) എന്‍എംഡിസി ലിമിറ്റഡില്‍ 63 ജൂനിയര്‍ ഓഫീസര്‍ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. ബിരുദ/ഡിപ്ലോമക്കാര്‍ക്കാണ് അവസരം. 

ജൂനിയര്‍ ഓഫീസര്‍ ട്രെയിനി

മൈനിങ്-28: യോഗ്യത: മൈനിങ് എന്‍ജിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും ഫോര്‍മാന്‍ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ മൈനിങ് എന്‍ജിനീയറിങ്ങില്‍ ബിരുദവും സെക്കന്‍ഡ് ക്ലാസ് മൈന്‍സ് മാനേജര്‍ സര്‍ട്ടിഫിക്കറ്റും. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം.

മെകാനിക്കല്‍ 17: യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം.

ഇലക്ട്രിക്കല്‍-13: യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമയും ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറി സര്‍ട്ടിഫിക്കറ്റ് (മൈനിങ്). അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ബിരുദം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം.

സിവില്‍-5: യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 32 വയസ്. ഓണ്‍ലൈന്‍ പരീക്ഷയുടെയും സൂപ്പര്‍വൈസറി സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nmdc.co.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച് 23.

എന്‍എംഡിസിയില്‍ 63 ജൂനിയര്‍ ഓഫീസര്‍ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Keywords:  New Delhi, News, National, Job, Application, Vacancy, 63 Junior Officer Trainee in NMDC invites application for vacancy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia