യുപിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെയും മാതാവിനേയും കുത്തിക്കൊലപ്പെടുത്തി

 


ആഗ്ര: (www.kvartha.com 08.03.2021) യുപിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെയും മാതാവിനേയും കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. പരിക്കേറ്റ അടുത്ത ബന്ധുവായ സ്ത്രീ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം പ്രതിയായ ഗോവിന്ദ് ഓടിരക്ഷപ്പെട്ടു. 19കാരിയായ പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായ ഗോവിന്ദാണ് പ്രതി. 

പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഗോവിന്ദ് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഇരു കുടുംബങ്ങള്‍ക്കും ഇരുവരുടെയും സൗഹൃദത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഗോവിന്ദ് വിവാഹാഭ്യര്‍ഥന നടത്തിയതോടെ പെണ്‍കുട്ടിയുടെ കുടുംബം മറ്റൊരു വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും കുടുംബത്തെയും ഗോവിന്ദ് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തില്‍ ദൃക്‌സാക്ഷികളുണ്ടെന്നും പ്രതിയെ പിടികൂടാന്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

യുപിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെയും മാതാവിനേയും കുത്തിക്കൊലപ്പെടുത്തി

Keywords:  Agra, News, National, Crime, Killed, Police, Treatment, 19 year old girl and woman killed in UP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia