ഒമാനില്‍ 1059 പേര്‍ക്ക് കൂടി കോവിഡ്; 8 മരണം

 


മസ്‌കത്ത്: (www.kvartha.com 07.03.2021) ഒമാനില്‍ 1059 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വെള്ളി, ശനി ദിവസങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടി ഞായറാഴ്ചയിലെ കണക്കുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ എട്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 833 പേരാണ് കോവിഡ് മുക്തരായത്.  

രാജ്യത്ത് ആകെ 1,43,955 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,34,314 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 1591 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ ആകെ 217 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 77 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. 

ഒമാനില്‍ 1059 പേര്‍ക്ക് കൂടി കോവിഡ്; 8 മരണം

Keywords:  Muscat, News, Gulf, World, COVID-19, Death, hospital, Treatment, 1,059 new covid cases, 8 deaths reported in Oman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia