ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവം; മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു

മുംബൈ: (www.kvartha.com 28.02.2021) പൂനയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു. സഞ്ജയ് റത്തോഡ് രാജിവച്ചത്. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം മൂലമാണ് താന്‍ രാജിവയ്ക്കുന്നതെന്ന് സഞ്ജയ് റത്തോഡ് പറഞ്ഞു. 

പൂനയില്‍ താമസിക്കുന്ന മഹാരാഷ്ട്ര ബീഡ് സ്വദേശി പൂജ ചവാന്‍ ആണ് മരിച്ചത്. പഠനവുമായി ബന്ധപ്പെട്ട് പൂനയില്‍ സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് പൂജ താമസിച്ചിരുന്നത്. പൂജയുടെ മരണത്തിനു രണ്ട് ദിവസത്തിനു ശേഷം രണ്ടുപേര്‍ പൂജയുടെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

National, News, Death, BJP, Woman, Mumbai, Minister, Woman's death: Maharashtra Forest Minister Quits

ഓഡിയോ ക്ലിപില്‍ ഒരാള്‍ സഞ്ജയ് റത്തോഡ് ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ റത്തോഡ് ഇക്കാര്യം നിഷേധിച്ചു. യുവതിയുടെ ദുരൂഹമരണത്തില്‍ റത്തോഡിന് പങ്കുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്.

Keywords: National, News, Death, BJP, Woman, Mumbai, Minister, Woman's death: Maharashtra Forest Minister Quits

Post a Comment

Previous Post Next Post