രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം; അഞ്ച് പേര്‍ക്ക് ഒരുമിച്ച് പുരസ്കാരം നല്‍കുന്നത് ഇത് ആദ്യം; ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്കാരം
Aug 21, 2020, 18:33 IST
ന്യൂഡല്‍ഹി: (www.kvartha.com 21.08.2020) ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. ഇത് ആദ്യമായാണ് രാജ്യത്ത് ഒരുമിച്ച് അഞ്ച് പേര്‍ക്ക് ഖേല്‍രത്ന പുരസ്കാരം ലഭിക്കുന്നത്. 2016ല്‍ നാലു താരങ്ങള്‍ക്കു ഖേല്‍രത്ന സമ്മാനിച്ചിരുന്നു.
അതേസമയം മലയാളി താരം ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്കാരം ലഭിച്ചു. ജസ്റ്റിസ് (റിട്ടയേര്‍ഡ്) മുകുന്ദാകം ശര്‍മ അധ്യക്ഷനായ 12 അംഗ സമിതിയാണ് പുരസ്കാര ജേതാക്കളുടെ പേര് കായിക മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തത്.
രോഹിത് ശര്‍മയ്ക്കു പുറമെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നിസ് താരം മണിക ബത്ര, ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, റിയോ പാരാലിംപിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ ഹൈംജപ് താരം മാരിയപ്പന് തങ്കവേലു എന്നിവരാണു ഖേല്‍രത്ന പുരസ്കാരം നേടിയത്. അതേസമയം ദ്രോണാചാര്യ, അര്‍ജുന പുരസ്കാരങ്ങള്‍ നേടിയവരില്‍ മലയാളികളില്ല.
പാതി മലയാളിയും വിന്റര്‍ ഒളിംപ്യനുമായ ശിവകേശവന്, ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, ദീപ്തി ശര്‍മ, അമ്പെയ്ത്തു താരം അതാനു ദാസ്, ഫുട്ബോള്‍ താരം സന്ദേശ് ജിങ്കാന്, അത്ലീറ്റ് ദ്യുതി ചന്ദ് തുടങ്ങി 27 പേര്‍ക്കാണ് അര്‍ജുന പുരസ്കാരം ലഭിച്ചത്. മുന്‍പ് ഖേല്‍രത്ന പുരസ്കാരം നേടിയിട്ടുള്ള സാക്ഷി മാലിക്ക്, മിരാബായ് ചാനു എന്നിവര്‍ക്ക് അര്‍ജുന പുരസ്കാരം നല്‍കേണ്ടതില്ലെന്ന് കായിക മന്ത്രാലയം തീരുമാനിച്ചു. പുരസ്കാര നിര്‍ണയ സമിതി ശുപാര്‍ശ ചെയ്ത 29 പേരില്‍ ബാക്കി 27 പേരുടെയും പേരുകള്‍ക്ക് മന്ത്രാലയം അനുമതി നല്കി.
ദേശീയ കായിക ദിനമായ 29നാണു എല്ലാവര്‍ഷവും അവാര്‍ഡ് സമ്മാനിക്കുന്നതെങ്കിലും ഇക്കുറി രാഷ്ട്രപതി ഭവനില്‍ വച്ചുള്ള പുരസ്കാര വിതരണം ഉണ്ടാകില്ല.
Keywords: Rohit Sharma, Vinesh Phogat, Manika Batra, Rani Rampal and Thangavelu to get Rajiv Gandhi Khel Ratna Award, New Delhi, News, Sports, Cricket, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.