അച്ഛനാണത്രേ..! പിഴശിക്ഷ വിധിച്ച പിതാവ് ക്രിസ് ബ്രോഡിന് ഇത്തവണ ക്രിസ്മസ് സമ്മാനമില്ലെന്ന് മകന്‍ സ്റ്റുവര്‍ട്ട് ബ്രോഡ്

 


ലണ്ടന്‍: (www.kvartha.com 13.08.2020) പിഴശിക്ഷ വിധിച്ച പിതാവിന് ഇത്തവണ ക്രിസ്മസ് സമ്മാനമില്ലെന്ന് മകന്‍. മകനെന്ന പരിഗണനപോലും നല്‍കാതെ തനിക്കു പിഴശിക്ഷ വിധിച്ച പിതാവ് ക്രിസ് ബ്രോഡിന് ഇത്തവണ താന്‍ ക്രിസ്മസ് സമ്മാനം കൊടുക്കില്ലെന്നാണ് തമാശരൂപേണ സ്റ്റുവര്‍ട്ട് ബ്രോഡ് പറയുന്നത്. ഇംഗ്ലണ്ട് താരം ട്വിറ്ററിലാണ് ഈ കുറിപ്പിട്ടത്.

അച്ഛനാണത്രേ..! പിഴശിക്ഷ വിധിച്ച പിതാവ് ക്രിസ് ബ്രോഡിന് ഇത്തവണ ക്രിസ്മസ് സമ്മാനമില്ലെന്ന് മകന്‍ സ്റ്റുവര്‍ട്ട് ബ്രോഡ്

ഇംഗ്ലണ്ട്  പാക്കിസ്ഥാന്‍ ഒന്നാം ടെസ്റ്റിനിടെ പാക്ക് താരം യാസിര്‍ ഷായെ പുറത്താക്കിയപ്പോള്‍ 'മോശം ഭാഷ' ഉപയോഗിച്ചതിന്റെ പേരിലാണു സ്റ്റുവര്‍ട്ട് ബ്രോഡിനു മാച്ച് റഫറി ക്രിസ് ബ്രോഡ് പിഴശിക്ഷ ശുപാര്‍ശ ചെയ്തത്. ഇത് അംഗീകരിച്ച രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) മാച്ച് ഫീയുടെ 15% പിഴയിട്ടതിനു പുറമേ സ്റ്റുവര്‍ട്ടിന്റെ പേരില്‍ ഒരു ഡീമെറിറ്റ് പോയിന്റ് ചേര്‍ക്കുകയും ചെയ്തിരുന്നു.

മകന്‍ കളിക്കുന്ന മത്സരങ്ങള്‍ സാധാരണ ക്രിസ് നിയന്ത്രിക്കാറില്ലെങ്കിലും ഇത്തവണ കോവിഡ് യാത്രാനിയന്ത്രണംമൂലം ഇംഗ്ലണ്ടിന്റെ ആറ് ടെസ്റ്റുകളുടെയും ചുമതലയേല്‍ക്കാന്‍ ഐസിസി ക്രിസ് ബ്രോഡിനോട് ആവശ്യപ്പെടുകയായിരുന്നു.

Keywords: News, World, London, Sports, Cricket, Players, Father, Son, ‘He’s off my Christmas list’: Stuart Broad reacts after father and match referee Chris Broad slaps fine for code of conduct breach 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia