ദുരിതാശ്വാസ ക്യാമ്പുകളില്‍ മനസിനെ പുനര്‍നിര്‍മ്മിക്കാന്‍ കൈത്താങ്ങുമായി മന:ശാസ്ത്രജ്ഞരുടെ കൂട്ടായ്മ
Aug 30, 2018, 13:01 IST
കോട്ടയം: (www.kvartha.com 30.08.2018) സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ഫോര്‍ കേരള അസോസിയേഷന്റെ നേതൃത്വത്തിലുള്ള മനഃശാസ്ത്രജ്ഞര്‍ കേരളത്തിലെ വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മനഃശാസ്ത്ര പ്രഥമ ശുശ്രൂഷ നല്‍കി. വിവിധ ക്യാമ്പുകളിലായി ആയിരത്തില്‍ അധികം വരുന്ന ദുരിതബാധിതര്‍ക്കായി ഗ്രൂപ്പ് കൗണ്‍സിലിങ്ങും വ്യക്തിഗത കൗണ്‍സിലിങ്ങും ലഭ്യമാക്കി.
പ്രളയത്തില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനായി മനഃശാസ്ത്ര സങ്കേതങ്ങള്‍ മുന്‍നിര്‍ത്തി കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക കളികളും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രളയ ദുരന്തത്തില്‍ മനസ്സിനേറ്റ ആഘാതം കുറയ്ക്കാനും, പ്രശ്‌നങ്ങളെ അതിജീവിക്കാനുമുള്ള കരുത്ത് നല്‍കുക തുടങ്ങിയവയായിരുന്നു കൗണ്‍സിലിങിന്റെ പ്രധാന ലക്ഷ്യം .
മനോരോഗത്തിന് ചികിത്സ നേടികൊണ്ടിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ വ്യക്തികള്‍ക്ക് പ്രഥമ ശുശ്രുഷയോടൊപ്പം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ പ്രത്യേക സേവനവും നല്കി . കോട്ടയം ജില്ലയിലെ മനഃശാസ്ത്ര പ്രഥമ ശുശ്രുഷയ്ക്ക് നേതൃത്വം കൊടുത്തത് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ: ബോബന്‍ ഇറാനിമോസ് , ബര്‍സ്ലീബി അലക്‌സ് ഡാനിയേല്‍
എന്നിവരാണ്.
സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ഫോര്‍ കേരള അസോസിയേഷന്റെ കോട്ടയം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അക്ഷയ് പ്രഭ, മന:ശാസ്ത്രജ്ഞരായ അനു അല്‍ഫോന്‍സ്, ആരതി. വി.ദേവ്, വാണി അരുണ്‍, അലൈജ. എസ് നാഥ്, മെറിന്‍ എലിസബത്ത് എന്നിവര്‍ ഉള്‍പ്പെടുന്ന 20 അംഗ സംഘമാണ് മനഃശാസ്ത്ര പ്രഥമ ശുശ്രുഷ നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Psychological association help flood areas, Kottayam, News, Flood, Rain, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.