ജി സി സി ഉച്ചകോടി: ഖത്തര്‍ പങ്കെടുത്താല്‍ ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍

 


മനാമ: (www.kvartha.com 30.10.2017) ജി സി സി ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്താല്‍ ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ഖലീഫയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഖത്തറിന്റെ പരമാധികാരത്തില്‍ കൈകടത്താന്‍ അനുവദിക്കില്ലെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പ്രതികരിച്ചു. രാജ്യത്തിനെതിരായ ഉപരോധത്തിന് മുന്നില്‍ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഖത്തറിന്റെ ജിസിസി അംഗത്വം തടയണമെന്നും ഖാലിദ് അല്‍ ഖലീഫ ട്വീറ്റ് ചെയ്തു. ഖത്തറിനൊപ്പം ഉച്ചകോടിയില്‍ ഇരിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജി സി സി ഉച്ചകോടി: ഖത്തര്‍ പങ്കെടുത്താല്‍ ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Manama, Gulf, News, Bahrain, Twitter, Qatar's GCC Membership. Bahrain Minister Calls for Freezing Qatar's GCC Membership.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia