വിഷ വാതക ചോര്‍ച്ച; ലേബര്‍ ക്യാമ്പില്‍ നിന്നും 162 പേരെ രക്ഷപ്പെടുത്തി; ഷാര്‍ജയില്‍ വന്‍ ദുരന്തം ഒഴിവായി

 

ഷാര്‍ജ: (www.kvartha.com 01.04.2017) വെള്ളിയാഴ്ച രാവിലെ ലേബര്‍ ക്യാമ്പിലുണ്ടായ മറ്റൊരു വാതക ചോര്‍ച്ച തൊഴിലാളികളെ പരിഭ്രാന്തിയിലാഴ്ത്തി. വ്യാഴാഴ്ച ഇന്‍ഡസ്ട്രിയല്‍ ഏരിയ 4ലും വാതകചോര്‍ച്ചയുണ്ടായിരുന്നു. തക്കസമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ അധികൃതര്‍ വന്‍ ദുരന്തം ഒഴിവാക്കിയിരുന്നു.
    വിഷ വാതക ചോര്‍ച്ച; ലേബര്‍ ക്യാമ്പില്‍ നിന്നും 162 പേരെ രക്ഷപ്പെടുത്തി; ഷാര്‍ജയില്‍ വന്‍ ദുരന്തം ഒഴിവായി

ക്ലോറിന്‍ വാതകത്തിന്റെ ഇടപാട് നടത്തുന്ന കമ്പനി വെയര്‍ഹൗസില്‍ വന്‍ സ്‌ഫോടനമുണ്ടായിരുന്നു. വെള്ളിയാഴ്ച വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയ 10ല്‍ 162 തൊഴിലാളികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടു.

വിവരമറിഞ്ഞെത്തിയ പോലീസ് ഉടനെ തൊഴിലാളികളെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിര്‍മ്മാണ

നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ വാതക ചോര്‍ച്ചയുണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല. മതിയായ വെന്റിലേഷന്‍ ഇല്ലാത്ത മുറികളിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്.

ശ്വാസ തടസം അനുഭവപ്പെട്ടുവെങ്കിലും ചിലരൊഴിച്ച് ബാക്കിയുള്ളവര്‍ തൊഴിലിടങ്ങളിലേയ്ക്ക് മടങ്ങിയതായി സാബിര്‍ അലി മെറ്റല്‍ സ്‌ക്രാപ് ട്രേഡിംഗ് മാനേജര്‍ മുഹമ്മദ് ഷബാസ് അറിയിച്ചു.

SUMMARY: Yet another gas leak at a workers' accommodation created panic in Sharjah on Friday morning, On Thursday, the Sharjah authorities had averted a major gas leak disaster in Industrial Area 4.

Keywords: Gulf, UAE, Sharjah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia