യു എസില്‍ പ്രവേശിക്കുന്നതിന് പാകിസ്ഥാനും വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് വൈറ്റ് ഹൗസ്

 


വാഷിംഗ്ടണ്‍:  (www.kvartha.com 30.01.2017) യു എസില്‍ പ്രവേശിക്കുന്നതിന് പാകിസ്ഥാനും വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് വൈറ്റ് ഹൗസ്. ട്രംപ് അധികാരത്തിലെത്തിയതോടെ ഏഴ് മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് യു.എസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പാകിസ്ഥാനും സമാന വിലക്ക് നേരിടേണ്ടി വരുമെന്ന സൂചനയുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയത്.
യു എസില്‍ പ്രവേശിക്കുന്നതിന് പാകിസ്ഥാനും വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് വൈറ്റ് ഹൗസ്

 വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റെയിന്‍സ് പ്രീബിയസ് സി.ബി.എസ് വാര്‍ത്താ ചാനലിനോടാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം എ.ബി.സി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും ട്രംപ് ഇത്തരത്തില്‍ സൂചന നല്‍കിയിരുന്നു.

യു എസില്‍ പ്രവേശിക്കുന്നതിന് പാകിസ്ഥാനും വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് വൈറ്റ് ഹൗസ്

വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് ഇതാദ്യമായാണ് അമേരിക്ക പൊതുവേദിയില്‍ തുറന്നു പറയുന്നത്. നിലവിലെ ഉത്തരവ് അനുസരിച്ച് പാകിസ്ഥാനെ കൂടാതെ അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കില്ലാത്തത്. പാകിസ്ഥാനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്നു കരുതി എല്ലാ കാലവും അത് അങ്ങനെ തന്നെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും പ്രീബിയസ് പറഞ്ഞു.

ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രീബിയസ് വ്യക്തമാക്കി. അപകടകരമായ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെയാണ് ഇപ്പോള്‍ വിലക്കിയിട്ടുള്ളത്. മാത്രമല്ല, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ഭാവിയില്‍ മറ്റു രാഷ്ട്രങ്ങള്‍ക്കെതിരെയും വിലക്ക് ഏര്‍പ്പെടുത്താനും മടിക്കില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

Also Read:
ബോട്ടില്‍ നിന്നും പുഴയില്‍വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Keywords: Pakistan could be included in immigration ban list in future, says White House, Washington, News, Channel, Iraq, Syria, Yemen, Terrorism, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia