മുംബൈയില്‍ ഒരു കുടുംബത്തിലെ 14പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

 


മുംബൈ: (www.kvartha.com 28.02.2016) കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. താനെയിലെ കസര്‍വഡവ്‌ലിയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. 35കാരനായ ഹാസ്‌നില്‍ വരെക്കര്‍ എന്ന യുവാവാണ് ഇതെന്നു തിരിച്ചറിഞ്ഞതായി പോലീസ്.

ആറു സ്ത്രീകളും ഏഴ് കുട്ടികളുമടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഇവരെ വധിച്ച ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസാണ് വീടിനുള്ളില്‍ നിന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ്. മൃതദേഹങ്ങള്‍ താനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു അയച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈയില്‍ ഒരു കുടുംബത്തിലെ 14പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

         

SUMMARY: A 35-year-old man allegedly killed 14 members of his family over a property dispute and committed suicide in Kasarwadavli area of Thane, police said on Sunday.

The accused, identified as Hasnil Warekar, stabbed 14 members of his family to death, including seven children and six women, and then hanged himself, Thane police PRO Gajanan Kabdule told reporters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia