യുഡിഎഫ് കൂടുതല്‍ സീറ്റു തന്നാലേ പ്രശ്‌നം പരിഹരിക്കാനാകൂ: കെ എം മാണി
Feb 28, 2016, 10:42 IST
തിരുവനന്തപുരം: (www.kvartha.com 28.02.2016) കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ യുഡിഎഫില്‍ നിന്ന് അധിക സീറ്റുകള്‍ ലഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കഴിഞ്ഞ തവണത്തെ നാലു സീറ്റിനു പകരം ആറെണ്ണമെങ്കിലും വേണം എന്നാണു ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം.
മാര്‍ച്ച് രണ്ടിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ മാണി ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അതേസമയം സീറ്റു കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ തീരില്ലെന്നും സംഘടനാപ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കണമെന്നുമുള്ള വാദം ജോസഫ് വിഭാഗം ഉയര്‍ത്തിത്തുടങ്ങി. കഴിഞ്ഞതവണ 15 സീറ്റിലാണു കേരള കോണ്‍ഗ്രസ്(എം) മല്‍സരിച്ചത്.
പി.ജെ. ജോസഫിന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാണിയില്‍ ലയിച്ചതിന്റെ അധികബാധ്യത മുഴുവന്‍ മാണിവിഭാഗം തന്നെ ഏറ്റെടുത്തുകൊള്ളണം എന്നായിരുന്നു അന്ന് കോണ്‍ഗ്രസ് നിലപാട്. സീറ്റ് വിഭജന ചര്‍ച്ചയില്‍ 18-20 സീറ്റിനു വരെ അര്‍ഹതയുണ്ടെന്നു പറയാനാണു മാണി ഒരുങ്ങുന്നത്.
പാര്‍ട്ടിക്ക് അകത്തു കൂടുതല്‍ ജനാധിപത്യപരമായ സമീപനം ഉണ്ടാകണം എന്ന ആവശ്യമാണ് ജോസഫ് വിഭാഗം ഉയര്‍ത്തുന്നത്.
Keywords: K.M.Mani, P.J.Joseph, Kerala Congress (m), UDF, Assembly Election, Thiruvananthapuram, Kerala.
മാര്‍ച്ച് രണ്ടിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ മാണി ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അതേസമയം സീറ്റു കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ തീരില്ലെന്നും സംഘടനാപ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കണമെന്നുമുള്ള വാദം ജോസഫ് വിഭാഗം ഉയര്‍ത്തിത്തുടങ്ങി. കഴിഞ്ഞതവണ 15 സീറ്റിലാണു കേരള കോണ്‍ഗ്രസ്(എം) മല്‍സരിച്ചത്.
പി.ജെ. ജോസഫിന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാണിയില്‍ ലയിച്ചതിന്റെ അധികബാധ്യത മുഴുവന്‍ മാണിവിഭാഗം തന്നെ ഏറ്റെടുത്തുകൊള്ളണം എന്നായിരുന്നു അന്ന് കോണ്‍ഗ്രസ് നിലപാട്. സീറ്റ് വിഭജന ചര്‍ച്ചയില്‍ 18-20 സീറ്റിനു വരെ അര്‍ഹതയുണ്ടെന്നു പറയാനാണു മാണി ഒരുങ്ങുന്നത്.
പാര്‍ട്ടിക്ക് അകത്തു കൂടുതല്‍ ജനാധിപത്യപരമായ സമീപനം ഉണ്ടാകണം എന്ന ആവശ്യമാണ് ജോസഫ് വിഭാഗം ഉയര്‍ത്തുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.