വിഎസും പിണറായിയും മത്സരിക്കുന്നത് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും

 


ന്യൂഡല്‍ഹി: (www.kvartha.com 28.02.2016) നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാന്ദനും പിണറായി വിജയനും മത്സരിക്കുന്നതില്‍ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. ഇതി ചര്‍ച്ച് ചെയ്യാനായി ചൊവ്വാഴ്ച അടിയന്തരമായി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.

ശനിയാഴ്ച ഡല്‍ഹിയില്‍ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തില്ല. തുടര്‍ന്നാണ് വിഷയം സംസ്ഥാന കമ്മിറ്റിക്ക് വിടാന്‍ തീരുമാനമായത്. നിലവിലെ അനുകൂല സാഹചര്യങ്ങളെ ഇല്ലാതാക്കുന്ന രൂപത്തിലേക്ക് ഭിന്നിപ്പ് വളരാതിരിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന നിര്‍ദേശം കേന്ദ്ര നേതൃത്വം മുന്നോട്ടുവെച്ചിട്ടുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായി വിജയനൊപ്പം വി എസും മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് സംസ്ഥാന നേതാക്കളില്‍ ഭൂരിപക്ഷത്തിന്റെയും നിലപാട്. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണ് വി എസ് അച്യുതാനന്ദനെന്നും അതിനാല്‍ വി എസ് മത്സരിക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

വിഎസും പിണറായിയും മത്സരിക്കുന്നത് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും


Keywords: New Delhi, National, V.S Achuthanandan, Pinarayi vijayan, CPM, Assembly Election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia