പരിധിയില്ലാത്ത സൗജന്യ കോളുകള്‍ ഒരുക്കി ബിഎസ്എന്‍എല്‍

 


ന്യൂഡല്‍ഹി: (www.kvartha.com 02/05/2015) രാത്രി സമയങ്ങളില്‍ പരിധിയില്ലാതെ വിളിക്കാനുള്ള പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ന്‍റെയും എംടിഎന്‍എല്‍ ന്‍റെയും പുതിയ പദ്ധതി വെള്ളിയാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

രാജ്യത്തെ ഏത് നെറ്റ്വര്‍ക്കിലേക്കും (മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ) ലാന്‍ഡ് ലൈനില്‍ നിന്നും രാത്രി സൌജന്യമായി വിളിക്കാനുള്ള പുതിയ പദ്ധതി ഏപ്രില്‍ ആദ്യ വാരം തന്നെ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് എംടിഎന്‍എല്‍ ഈ പദ്ധതി ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രഖ്യാപിച്ചത്. രാത്രി ഒമ്പത് മുതല്‍ പകല്‍ ഏഴു വരെയായിരിക്കും ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാകുക.

ലാന്‍ഡ് ലൈന്‍ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത് ബിഎസ്എന്‍എല്‍ ആണെങ്കിലും കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഈ മേഖലയില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് എയര്‍ടെല്‍ ആണെന്ന് ട്രായിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ 162,556 ഉപഭോക്താക്കളെ ബിഎസ്എന്‍എല്‍ന് നഷ്ടമായെങ്കിലും ഇപ്പോഴും 62.26 ശതമാനം ഓഹരിയുമായി ഈ മേഖല കൈയ്യാളുന്നത് ബിഎസ്എന്‍എല്‍ തന്നെയാണ്.

അതേസമയം ട്രായി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ 11.4 ലക്ഷം ബ്രോഡ്ബാന്‍ഡ് വരിക്കാരെ എംടിഎന്‍എല്‍ സ്വന്തമാക്കിയിട്ടുണ്ട്.

പരിധിയില്ലാത്ത സൗജന്യ കോളുകള്‍ ഒരുക്കി ബിഎസ്എന്‍എല്‍

SUMMARY: Public telecom operators BSNL and MTNL has offered unlimited free calls during night time. The new project has come into existence from May1.

Keywords: BSNL, MTNL, Free calls, TRAI, Telecom

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia