ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണുകള്‍ക്കും മൊബൈല്‍ ഫോണ്‍ ടവറുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മൊബൈല്‍ഫോണ്‍ വഴിയുണ്ടാവുന്ന റേഡിയേഷന്‍ ഒഴിവാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. പുതിയ നിയമം നടപ്പാക്കുന്നതോടെ ഇന്ത്യയില്‍ ലക്ഷത്തോളം ടവറുകള്‍ മാറ്റി സ്ഥാപിക്കേണ്ടിവരും.
കേരളത്തിലും നിരവധി ടവറുകള്‍ മാറ്റിസ്ഥാപിക്കേണ്ടി വരും. വാസകേന്ദ്രങ്ങളില്‍നിന്ന് 35 മീറ്റര്‍ മാറിയായിരിക്കണം ടവറുകളെന്ന് പുതിയ വ്യവസ്ഥയില്‍ പറയുന്നു. കേരളത്തിലെ മിക്കനഗരങ്ങളിലും കെട്ടിടങ്ങള്‍ക്കു മുകളിലാണ് പല ടവറുകളും സ്ഥാപിച്ചിരിക്കുന്നത്. വറുകള്‍തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്ന വ്യവസ്ഥ കൂടി വരുന്നതോടെ പലതും നീക്കം ചെയ്യേണ്ടിവരും. ഇതേസമയം, ടവറുകള്‍ മാറ്റുന്നതിലൂടെ സിഗ്‌നല്‍ ദുര്‍ബലമാകുമെന്ന് മൊബൈല്‍ കമ്പനികള്‍ വാദിക്കുന്നു.
മാബൈല്‍ഫോണുകളില്‍നിന്ന് മനുഷ്യശരീരത്തിന് ഏല്‍ക്കാവുന്ന റേഡിയേഷന്‍ അളവ് അല്ലെങ്കില്‍ സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ നിരക്ക് (സര്‍) 1.6 വാട്ടില്‍ കൂടുതലാകാന്‍ പാടില്ലെന്നതാണ് പുതിയ നിയമത്തിലെ ഏറ്റവും പ്രധാനം. ഇപ്പോഴിത് രണ്ടാണ്. ഞായറാഴ്ച മുതല്‍ ഉല്പാദിപ്പിക്കുന്ന എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും റേഡിയേഷന്‍ അളവു രേഖപ്പെടുത്തിയിരിക്കണം. എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും ഹാന്‍ഡ്‌സ് ഫ്രീ ( ഇയര്‍ഫോണുകളോ ബ്ലൂടൂത്തോ ലൗഡ്‌സ്പീക്കറോ) സംവിധാനമുണ്ടായിരിക്കണം. സര്‍ അളവു പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലാബുകള്‍ സ്ഥാപിക്കും.
റേഡിയേഷന്‍തീവ്രത കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ താഴെപറയുന്നു.
ഫോണ്‍ ശരീരത്തില്‍നിന്നു മാറ്റിക്കൊണ്ട് സംസാരിക്കുക.
ഇയര്‍ഫോണുകളും ലൗഡ്‌സ്പീക്കറുകളും ഉപയോഗിക്കുക
സംസാരസമയംപരമാവധി കുറയ്ക്കുക
എസ് എം എസ് പോലുള്ള മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കുക
ലാന്‍ഡ്‌ഫോണുകള്‍ കൂടുതലായി ഉപയോഗിക്കുക
ശക്തമായസിഗ്‌നലുകള്‍ ഉള്ളിടത്തുമാത്രം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക.
സംസാരസമയത്ത്‌ലോഹഫ്രെയിമുള്ള കണ്ണടകള്‍ ഒഴിവാക്കുക
മുടിയിലോ മുഖത്തോ ഈര്‍പ്പമുണ്ടെങ്കില്‍ മൊബൈല്‍ സംഭാഷണം പാടില്ല
ഷര്‍ട്ടിന്റെയോ പാന്റ്‌സിന്റെയോ പോക്കറ്റുകളില്‍ ഫോണ്‍ സൂക്ഷിക്കരുത്.
SUMMARY: India has the worst cellular tower radiation norms in the world. But from Saturday new guidelines are being implemented. Cellular towers will have to reduce the amount of radiation they emit to 1/10th of the current level.
key words: India, cellular tower, radiation norms, world, new guidelines , implemented, Cellular , towers , Mumbai, cell phone, x-ray machine, cell phone tower radiation, World Health Organisation, IIT Bombay, Professor, health problems
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.