ട്രാഫിക് പോലീസുകാരനെ മര്‍ദ്ദിച്ച മമത ബാനര്‍ജിയുടെ മരുമകന്‍ അറസ്റ്റില്‍

 



ട്രാഫിക് പോലീസുകാരനെ മര്‍ദ്ദിച്ച മമത ബാനര്‍ജിയുടെ മരുമകന്‍ അറസ്റ്റില്‍
കോല്‍ക്കത്ത: ഡ്യൂട്ടിയിലായിരുന്ന ട്രാഫിക് പോലീസുകാരനെ മര്‍ദ്ദിച്ചതിന് മമത ബാനര്‍ജിയുടെ മരുമകന്‍ ആകാശ് ബാനര്‍ജി അറസ്റ്റില്‍. ടാഫിക് ഇന്‍സ്‌പെക്ടര്‍ സൂബിര്‍ ഘോഷിനെയാണ് മര്‍ദ്ദിച്ചത്. തെറ്റായ ദിശയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിനാണ്  ട്രാഫിക് ഇന്‍സ്‌പെക്ടറെ മര്‍ദ്ദിക്കുകയും തട്ടികയറുകയും ചെയ്തത്. ഇന്‍സ്‌പെക്ടറോട് അപമര്യാദയായി പെരുമാറിയ ആകാശിനെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസിനെ ഏല്‍പ്പിച്ചു. എന്നാല്‍ ഒരു സംഘം ആളുകള്‍ വന്ന് ആകാശിനെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടു പോയി. തുടര്‍ന്ന് മമതാ ബാനര്‍ജി ഇടപ്പെട്ട് വീണ്ടും അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

Keywords: Mamata Banerjee, Traffic, Police, Arrest, Kolkata, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia