ജയലളിതയ്‌ക്കെതിരായ സ്വത്ത് കേസിന് പിന്നില്‍ കരുണാനിധി: ശശികല

 



ജയലളിതയ്‌ക്കെതിരായ സ്വത്ത് കേസിന് പിന്നില്‍ കരുണാനിധി: ശശികല
ബാംഗളൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് കേസിന് പിന്നില്‍ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയാണെന്ന് ജയലളിതയുടെ തോഴിയായിരുന്ന ശശികല. കേസ് വിചാരണ ചെയ്യുന്ന ബാംഗളൂരിലെ പ്രത്യേക കോടതിയിലാണ് ശശികല കരുണാനിധിയാണ് കേസിന് പിന്നിലെന്ന് വ്യക്തമാക്കിയത്. അണ്ണാ നഗറിലെ ഒരു കെട്ടിടത്തെക്കുറിച്ചുള്ള സംശയം ചോദിക്കവേയായിരുന്നു ശശികലയുടെ മറുപടി. കരുണാനിധിയെ സന്തോഷിപ്പിക്കാനായി കൂടുതല്‍ മൂല്യം കാണിക്കാന്‍ പോലീസ് നടത്തിയ നീക്കമാണിതെന്നായിരുന്നു ശശികലയുടെ മറുപടി. സാക്ഷികളെ സ്വാധീനിച്ച് ഇതിന്റെ മൂല്യം കൂട്ടിക്കാണിക്കാന്‍ ശ്രമിച്ചതായും ശശികല ചൂണ്ടിക്കാട്ടി.

Keywords:Jayalalitha, Karunanidhi, Sasikala, Bangalore, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia