നേപ്പാളി യുവതിയുടെ കൊല: യുവതിയുടെ പതിനാലുകാരിയായ മകളും നിര്‍മ്മാതാവും അറസ്റ്റില്‍

 


നേപ്പാളി യുവതിയുടെ കൊല: യുവതിയുടെ പതിനാലുകാരിയായ മകളും നിര്‍മ്മാതാവും അറസ്റ്റില്‍
മുംബൈ: നേപ്പാളി യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ പതിനാലുകാരിയായ മകളും ചലച്ചിത്ര നിര്‍മ്മാതാവും അറസ്റ്റിലായി. ഇവരെ കൂടാതെ നിര്‍മ്മാതാവിന്റെ ഡ്രൈവറേയും പോലീസ് അറസ്റ്റ് ചെയ്തു. സുനിതാ ബഹാദൂര്‍ സിംഗ് എന്ന യുവതിയാണ്‌ കൊല്ലപ്പെട്ടത്. വെര്‍സോവയിലെ വിജനമായ പ്രദേശത്തുനിന്നുമാണ്‌ സുനിതയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. കൃഷ്ണേന്ദു ശര്‍മ്മ (40), ആശിഷ് പാണ്ഡെ (ഡ്രൈവര്‍), എന്നിവരാണ് അറസ്റ്റിലായത്. സുനിതയുടെ മകളെ കൃഷ്ണേന്ദു ശര്‍മ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ദത്തുപുത്രിയായി സ്വീകരിച്ചിരുന്നു. അതിനുശേഷം എയ്ഡ്സ് രോഗിയായ സുനിതയുടെ ചികില്‍സയും മറ്റ് ചിലവുകളും നോക്കിനടത്തിയിരുന്നത് ശര്‍മ്മയാണ്‌. കഴിഞ്ഞ ദിവസം മകളെ തിരിച്ചേല്‍പിക്കണമെന്നാവശ്യപ്പെട്ട് സുനിതയും ശര്‍മ്മയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ശര്‍മ്മ സുനിതയെ കുത്തികൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മകളുടേയും ഡ്രൈവറുടേയും സഹായത്തോടെ മൃതദേഹം ആരും കാണാതെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിനും കൊലപാതകത്തിന്‌ കൂട്ടുനിന്നതിനുമാണ്‌ പതിനാലുകാരിയുടേയും ഡ്രൈവറുടേയും പേരില്‍ കേസെടുത്തിരിക്കുന്നത്.

English Summery
Mumbai: Victim's minor daughter, driver and film producer arrested in murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia