Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label Entertainment. Show all posts
Showing posts with label Entertainment. Show all posts

രണ്‍ബീര്‍ ചാനല്‍ റിപ്പോര്‍ട്ടറാവുന്നു

Written By Kvartha Thalasthanam on Friday, May 24, 2013 | 11:14 am

ചിത്രങ്ങള്‍ വിജയിപ്പിക്കാനായി ബോളിവുഡ് പല പരീക്ഷണങ്ങളും നടത്താറുണ്ട്. ആമിര്‍ ഖാനാണ് ഇത്തരം പരീക്ഷണങ്ങളിലെ മുന്നേനടത്തക്കാരന്‍. ഇക്കൂട്ടത്തിലേക്ക് രണ്‍ബീര്‍ കപൂറും എത്തുന്നു. രണ്‍ബീര്‍ കപൂര്‍ ടിവി ചാനല്‍ റിപ്പോര്‍ട്ടറായാണ് എത്തുന്നത്. സിനിമയ്ക്ക് വേണ്ടിയല്ല പക്ഷേ സിനിമയുടെ ഡോക്ക്യുമെന്ററിക്ക് വേണ്ടിയാണ്. രണ്‍ബീര്‍ കപൂറിന്റെ തന്നെ യേ ജവാനി ഹെ ദീവാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിയിലാണ് രണ്‍ബീര്‍ പുതിയ ദൗത്യം പരീക്ഷിക്കുന്നത്.

അയന്‍ മുഖര്‍ജി ഒരുക്കിയ യേ ജവാനി ഹെ ദീവാനി പാരീസ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍ തുടങ്ങിയ വിവിധ ഇടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രീകരണത്തിലെ സാഹസവും രസകരവുമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ഡോക്യുമെന്ററി സീരീസാണ് ടിവി ചാനലിന്റെ ഉദ്ദേശ്യം. ചിത്രത്തിന്റെ ചിത്രീകരണ നിമിഷങ്ങളെ കുറിച്ച് രണ്‍ബീര്‍ ഡോക്യുമെന്ററിയില്‍ പറയും. ഒരാഴ്ചയില്‍ ഒരു എപ്പിസോഡ് എന്ന രീതിയില്‍ എട്ട് എപ്പിസോഡുകളായാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.
Karan Johar, Yeh Jawaani Hai Deewani ,YJHD, Himachal Pradesh, Kashmir , Paris, Shooting,  Ranbir Kapoor

ഒരുകാലത്ത് ഒഫ് സ്‌ക്രീന്‍ പ്രണയ ജോഡികളായിരുന്ന രണ്‍ബീര്‍ കപൂറും ദീപിക പദുകോണും യേ ജവാനി ഹെ ദീവാനി എന്ന സിനിമയ്ക്ക് വേണ്ടി ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നതും ഡോക്യുമെന്ററിക്ക് നിറം നല്‍കുമെന്നാണ് വിശ്വാസം. മാധുരിയുടെ കടുത്ത ആരാധകനായ രണ്‍ബീര്‍ ഘാഗ്ര എന്ന ഗാനരംഗത്തിനു വേണ്ടി ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന യേ ജവാനി ഹെ ദീവാനി മേയ് 31ന് തിയേറ്ററുകളിലെത്തും.

SUMMARY: Karan Johar’s next, Yeh Jawaani Hai Deewani (YJHD) was filmed at various locations — from Himachal Pradesh and Kashmir to even Paris. So it is a given that the cast and crew had a good time while shooting it. And now, the audience can get a sneak peek of all that fun.

Key Words: Karan Johar, Yeh Jawaani Hai Deewani ,YJHD, Himachal Pradesh, Kashmir , Paris, Shooting,  Ranbir Kapoor, Ranbir , Ayan Mukerji
11:14 am | 0 comments

പ്രീതി സിന്റയും രാഷ്ട്രീയത്തിലേക്ക്

അഭിനയത്തില്‍  നിന്നു രാഷ്ട്രീയത്തിലേക്കെത്തിയ നടിമാരുടെ കൂട്ടത്തില്‍ കൂടാന്‍ ഒരുങ്ങുകയാണ് പ്രീതി സിന്റ. രാജ്യത്തിന്റെ പുരോഗതിക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം  നല്‍കാനാണത്രേ പ്രീതി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കിംസ് ഇലവന്‍ പഞ്ചാബിന്റെ ഉടമകളില്‍ ഒരാളാണ് ബോളിവുഡ് നടി  പ്രീതി സിന്റ.

ബിസിനസ്സിലും സ്‌പോര്‍ട്‌സിലും ഒരുകൈപയറ്റിയ ശേഷമാണ് പ്രീതിയുടെ രാഷ്ട്രീയ  പ്രവേശം. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി തന്നാല്‍ ആവുന്നത് ചെയ്യാന്‍ കഴിയണം എന്നതാണ് പ്രീതിയുടെ ആഗ്രഹം. രാജ്യത്തെ അഴിമതിയും, അസന്തുലിതാവസ്ഥയും ഒക്കെ കാണുമ്പോള്‍ അതിനെതിരെ  പ്രതികരിക്കാന്‍ തോന്നാറുണ്ട്. ഇതാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ കാരണം- പ്രീതി പറയുന്നു.

ഒരുദിവസം വോട്ടര്‍മാര്‍ക്കിടയിലേക്ക് താന്‍ വരുമെന്നും ബോളിവുഡില്‍  ഗ്‌ളാമറായി തിളങ്ങുന്നത്  പോലെ രാഷ്ട്രീയത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രീതി പറയുന്നത്. തെറ്റായ കാര്യങ്ങള്‍ക്കെതിരെ പ്രതികരിക്കുമെന്നും ശക്തമായി എതിര്‍ക്കാമെന്നുമൊക്കെയാണ് പ്രീതി സിന്റയുടെ മോഹം.

SUMMARY: The actress and businesswoman Preity Zinta says she is “saddened by the current situation in India” and is “thinking” about joining “politics” because she wants to be part of a movement to bring positive changes to her country. Currently busy promoting her first production venture Ishkq in Paris, Zinta said

Key Words: Actress , Businesswoman , Preity Zinta,  India, Ishkq , Paris, Zinta , Indian Premier League , King’s XI Punjab
11:14 am | 0 comments

രവീണ ടണ്ടന്‍ തിരിച്ചെത്തുന്നു

Written By Kvartha Thalasthanam on Thursday, May 23, 2013 | 7:53 pm

ബോളിവുഡ് നടി രവീണ ടണ്ടന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. തെലുങ്ക് സിനിമയിലൂടെയാണ് രവീണയുടെ മടങ്ങിവരവ്. അഭിനേത്രിയും മോഡലും നിര്‍മ്മാതാവുമായി തിളങ്ങിയ രവീണ മോഹന്‍ ബാബുവിന്റെ ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നത്. വെനീസില്‍ ചിത്രത്തിന്റെ ഗാനരംഗത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ രവീണ.

Raveena Tandon, Telugu film , Mohan Babu, Telugu films ,  Babu in Venice,പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് രവീണ തെലുങ്കില്‍ അഭിനയിക്കുന്നത്. നേരത്തേ, ബംഗാരു ബുല്ലോഡു, ആകാശ വിധിലൊ എന്നീ ചിത്രങ്ങളില്‍ രവീണ അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ പേര് ഇതുരെ തീരുമാനിച്ചിട്ടില്ലെന്നാണ്  അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ശ്രിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ചു വിഷ്ണു, മഞ്ചു മനോജ്, ഹന്‍സിക മൊത്‌വാനി, പ്രണീത, വരുണ്‍ സന്ദേശ്, ടാനിഷ് എന്നിവരും അഭിനയിക്കുന്നുണ്ട്.

Key Words: Bollywood actress, Raveena Tandon, Telugu film , Mohan Babu, Telugu films ,  Babu in Venice, Bappida , Bappi Lehri, Bangaru Bullodu , Akasa Veedhilo,  Manchu Vishnu, Manchu Manoj, Hansika Motwani, Praneetha, Varun Sandesh , Tanish
7:53 pm | 0 comments

കൈതപ്രത്തിന്റെ സിനിമയില്‍ നിന്നും ശ്രീശാന്ത് ഔട്ട്

കോഴിക്കോട്: ഐ.പി.എല്‍. ഒത്തുകളിയെത്തുടര്‍ന്ന് അറസ്റ്റിലായ മലയാളിതാരം എസ് ശ്രീശാന്തിനെ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. മഴവില്ലിനറ്റം വരെ എന്ന ചിത്രത്തിലാണ് ശ്രീശാന്തിന ഉള്‍പ്പെടുത്തിയത്. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

Kaithapram Damodaran Namboothiri , Mazhavillinattam Vare, Sreesanth
സംസ്ഥാന സര്‍ക്കാറിന്റെ പരസ്യങ്ങളില്‍ നിന്നുപോലും ശ്രീശാന്തിനെ നീക്കുന്ന സാഹചര്യത്തില്‍ തന്റെ സിനിമയില്‍ ഉണ്ടാകുന്നത് ശരിയല്ലെന്ന് കൈതപ്രം പറഞ്ഞു. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുത്തിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആഫിസിനെ വാതുവെയ്പ്പ് വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.

Key Words:  Kaithapram Damodaran Namboothiri , Mazhavillinattam Vare, Sreesanth, Onam release , Pakistani cricketer , Mohammed Asif,  Syed Kirmani , Robin
7:35 pm | 0 comments

സല്‍മാന്‍ ഉടന്‍ വിവാഹം കഴിക്കുന്നില്ലെന്ന് പിതാവ്

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ വിവാഹിതനാവുന്നുവെന്ന വാര്‍ത്തകളായിരുന്നു അടുത്താകാലത്ത് സിനിമാ ലോകത്തെ ചൂടന്‍ വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാര രഹിതമാണെന്ന് സല്‍മാന്റെ പിതാവ് സലീം ഖാന്‍ പറഞ്ഞു.

അവതാരകയും റുമാനിയന്‍ നടിയുമായ ലുലിയ വാന്‍തുറിനെ സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണ്. ജോലിയുടെ ഭാഗമായുളള യാത്രയില്‍ സല്‍മാന്‍ കണ്ടുമുട്ടുന്ന ആയിരക്കണക്കിന് സുഹൃത്തുക്കളിലൊരാള്‍ മാത്രമാണ് ലുലിയ- സലീം ഖാന്‍ വിശദീകരിച്ചു.
Father , Salim Khan , Salman’s marriage, Salman Khan, Bollywood

മുംബൈയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സല്‍മാനും ലുലിയയും ദിവസങ്ങളോളം തങ്ങിയതാണ് ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്ക് കാരണമായത്. നാല്‍പ്പത്തിയേഴാം വയസ്സിലും അവിവാഹിതനായി തുടരുന്ന സല്‍മാനോടൊപ്പം വിവാഹ സാധ്യത ആരോപിക്കപ്പെടുന്ന അനേകം സ്ത്രീകളിലൊരാളാണ് ലുലിയ. ബോളിവുഡ് നടിമാരും മോഡലുകളുമടക്കം നിരവധി പേരുമായി ചേര്‍ത്ത് വാര്‍ത്തകളില്‍ നിറയാറുണ്ട്.

Key Words:  Father , Salim Khan , Salman’s marriage, Salman Khan, Bollywood, Salman, Romanian TV actress , Iulia Vantur, Sallu
4:00 pm | 0 comments

പരീക്ഷണങ്ങളൊഴിയാതെ മോളീവുഡ്, അഞ്ച് സുന്ദരികള്‍ ജൂണ്‍ 14ന്

മോളീവുഡില്‍ ഇത് പരീക്ഷണങ്ങളുടെ കാലമാണ്. ന്യൂജനറേഷന്‍ സിനിമാക്കാര്‍ തുടങ്ങിവെച്ച പരീക്ഷണ ചിത്രങ്ങള്‍ തഴക്കവും പഴക്കവും ചെന്ന സിനിമാക്കാരും ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇന്ന്.
അഞ്ച് സുന്ദരികളാണ് ഒടുവില്‍ റിലീസിംഗ് തീരുമാനിച്ച പരീക്ഷണ ചിത്രം. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം പ്രണയകഥകളുടെ ആദ്യ സമാഹാരമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. അഞ്ചു സംവിധായകരുടെ 30 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള പ്രണയകഥകളാണ് ചിത്രത്തിന്‍െറ ഉള്ളടക്കം. ഷൈജു ഖാലിദ്, ആഷിഖ് അബു, അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍,അമല്‍ നീരദ് എന്നിവരാണ് ആ സംവിധായകര്‍.

ആഷിഖ് അബുവിന്‍െറ ചിത്രത്തില്‍ ജയസൂര്യ,ബിജുമേനോന്‍,കാവ്യാ മാധവന്‍ എന്നിവര്‍ അഭിനയിക്കുമ്പോള്‍ അമല്‍ നീരദിന്‍െറ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും റീനുവുമാണ് മുഖ്യ വേഷങ്ങളില്‍ എത്തുക. അന്‍വര്‍ റഷീദിന്‍െറ ചിത്രത്തില്‍ ഫഹദും റീമയും സമീര്‍ താഹിറിന്‍െറ ചിത്രത്തില്‍ നിവിനും ഇഷാ ഷര്‍വാനിയുമാകും മുഖ്യ വേഷങ്ങളില്‍ എത്തുക. സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയമാണ് ഷൈജു ഖാലിദിന്‍െറ ചിത്രത്തിന്‍െറ പ്രമേയം.

Mollywood, Anthology of love stories, 5 Sundarikal
Summary: Mollywood will witness its first anthology of love stories in the new collection titled '5 Sundarikal'. Produced by Amal Neerad Productions, the movie will feature five different love stories of around 30 minutes filmed by five directors Shyju Khalid, Aaashiq Abu, Anwar rasheed,and Sameer Thahir. While Asshiq Abu will have Jayasurya, Biju Menon and Kavya Madhavan in his cast Dulquer and Reenu will be featured in Amal Neerad film. Anwar Rasheed will have Fahad and Reema while Samir Thahir will go for Nivin and Isha Sharvani .Shyju Khalid will have a story on school children...With this ensemble cast, the movie will turn a hot property as it graces the theaters by the 14th of June.

Keyword: Mollywood, Anthology of love stories, 5 Sundarikal
8:59 am | 0 comments

സുരേഷ് ഗോപി സിനിമയില്‍ തിരിച്ചെത്തുന്നു

Written By Kvartha Thalasthanam on Tuesday, May 21, 2013 | 10:54 pm

രണ്ട് വര്‍ഷമായി അഭിനയ രംഗത്തു നിന്ന് വിട്ടു നില്‍ക്കുന്ന സുരേഷ് ഗോപി തിരിച്ചെത്തുന്നു.മിനിസ്‌ക്രീനില്‍ സൂപ്പര്‍ താരമായ സുരേഷ് ഗോപി ജോഷിയുടെ കാശ്മീര്‍ എന്ന ചിത്രത്തിലുടെയാകും തിരികെയെത്തുക. ജയറാം ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും. ഒരു കോടി രൂപയ്ക്കാണ് ജോഷി ചിത്രത്തില്‍ സുരേഷ് ഗോപി കരാറായിരിക്കുന്നത്.സേതുവിന്റെതാണ് കാശ്മീരിന്റെ തിരക്കഥ.

Suresh Gopi, Actorഏഷ്യാനെറ്റില്‍ കോടീശ്വരന്‍ എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനാണിപ്പോള്‍  സുരേഷ് ഗോപി. ഒട്ടേറേ അവസരങ്ങള്‍ സുരേഷ് ഗോപിയെ തേടിയെത്തിയെങ്കിലും കോടിശ്വരന്‍ വന്‍ വിജയമായതോടെ സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഷോയും അഭിനയവും ഒരേ സമയം തുടരാനാകില്ലെന്ന ഫിലിംചേംബര്‍ നിര്‍ദേശവും തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.

Key Words: Suresh Gopi , Joshiy, Kashmir,  Mammootty , Mohanlal , Senior director Joshiy, Kodeeswaran,, Malayalam films, Shankar.
10:54 pm | 0 comments

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷാരൂഖിന്റെ പ്രതിഫലം എട്ട് കോടി

വിവാഹച്ചടങ്ങുകളില്‍ ബോളിവുഡ് നടന്‍മാരെയും നടിമാരെയും പങ്കെടുപ്പിക്കുന്നത്  സമ്പന്നര്‍ക്ക് ഹരമാണ്. ചടങ്ങിനെത്തുകയും അവിടെയുള്ളവര്‍ക്കൊപ്പം ചിത്രമെടുക്കുകയും ഒന്നോ രണ്ടോ നൃത്തച്ചുവടുകള്‍ വച്ച് അതിഥികളെ ഹരം കൊള്ളിക്കുകയുമാണ് ഇവരുടെ രീതി. വമ്പന്‍ പ്രതിഫലമാണ് ഇതിനായി താരങ്ങള്‍ വാങ്ങുന്നത്.

അതിഥിയായി വരുന്നതിനും വിരുന്ന് കൊഴുപ്പിക്കുന്ന പ്രകടനത്തിനുമൊക്കെ വെവ്വേറെയാണ് കാശ്. ബോളിവുഡിലെ സൂപ്പര്‍ത്താരം ഷാരൂഖ് ഖാന്‍ അടുത്തിടെ ദുബായില്‍ ഒരു വിവാഹത്തില്‍ ഇതുപോലെ വി.വി.ഐ.പി. അതിഥിയായി പങ്കെടുത്തു. അരമണിക്കൂറാണ് വിവാഹച്ചടങ്ങില്‍ ഷാരൂഖിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നത്. ഈ അരമണിക്കൂര്‍ നേരത്തിന് ഷാരൂഖ് ഈടാക്കിയ തുക കേട്ടാല്‍ ആരും ഞെട്ടും. എട്ടു കോടി രൂപയാണ് ഷാരൂഖ് പ്രതിഫലമായി വാങ്ങിയത്.
shahrukh khan

ഇത്തരം വിവാഹച്ചടങ്ങുകള്‍ക്കെത്തുന്നതിനുള്ള പ്രതിഫലം അടുത്തിടെയാണ് ഷാരൂഖ് കുത്തനെ ഉയര്‍ത്തിയത്. ഒരുവര്‍ഷം മുമ്പ് ഇത്തരം പെര്‍ഫോമന്‍സുകള്‍ക്ക് നാലു കോടി രൂപയും അതിഥിയായി എത്തുന്നതിന് ഒരു കോടി രൂപയുമാണ് ഷാരൂഖ് ഈടാക്കിയിരുന്നത്.


Keywords: Shahrukh Khan, Rs 8 cror, Wedding Performance, Shahrukh Khan Dance, B-town Actors, SRK, 30-Minute Performance, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:52 pm | 0 comments

അജയ് ദേവ്ഗണും സൊണാക്ഷിയും വീണ്ടും ഒരുമിക്കുന്നു

അജയ് ദേവ്ഗണും സൊണാക്ഷി സിന്‍ഹയും വീണ്ടും ഒന്നിച്ചഭിനയിക്കുന്നു.  പ്രഭുദേവയുടെ അടുത്ത ചിത്രത്തിലാണ് ഇവര്‍ ജോഡികളായി എത്തുന്നത്. സണ്‍ ഒഫ് സര്‍ദാര്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

പ്രഭുദേവയ്‌ക്കൊപ്പം അജയ് ദേവ്ഗണിന്റെ ആദ്യ ചിത്രമാണിത്. പ്രഭുദേവയ്‌ക്കൊപ്പം സൊണാക്ഷിയുടെ മൂന്നാമത്തെ ചിത്രവും. അക്ഷയ് കുമാറിന്റെ നായികയായി റൗഡി റാത്തോഡ് എന്ന ചിത്രത്തിലും ഒ എം ജി: ഒ മൈ ഗോഡ് എന്ന ചിത്രത്തില്‍ ഗോ ഗോവിന്ദ എന്ന ഗാനരംഗത്തിലും സൊണാക്ഷി അഭിനയിച്ചിരുന്നു. അതുകൂടാതെ ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന റംന്‌പോ രാജ്കുമാര്‍ എന്ന ചിത്രത്തിലും സൊണാക്ഷിയാണ് നായിക.
Ajay-and-Sonakshi
ബാബ ഫിലിംസിന്റെ ബാനറില്‍ ഗോര്‍ധന്‍ തന്‍വാനി നിര്‍മ്മിക്കുന്ന പ്രഭുദേവ ചിത്രത്തിന് പേരിട്ടിട്ടില്ല. വിക്കി ഡോണര്‍ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ യാമി ഗൗതമും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Key Words: Sonakshi Sinha, Ajay Devgan , Prabhudeva, Actress Shruti Haasan, Shruti Haasan,  Kamal Haasan, Sarika, Heroine, Luck, D-Day, Ramaiya Vasta Vaiya
10:52 pm | 0 comments

നടിയാവാനുളള സൗന്ദര്യം തനിക്കില്ല: ശ്രുതി ഹാസന്‍

സിനിമാ നടിയാവാമുളള സൗന്ദര്യം തനിക്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് തെന്നിന്ത്യന്‍ നടിയും കമലാഹാസന്റെ മകളുമായ  ശ്രുതി ഹാസന്‍. സിനിമ എന്നും ആവേശമായിരുന്നു. പക്ഷേ, എന്റെ സൗന്ദര്യംവച്ച് സിനിമയില്‍ എത്തുമെന്ന് കരുതിയിരുന്നില്ലെന്നും ശ്രുതി പറഞ്ഞു.

നടിയാവണമെന്നായിരുന്നു പണ്ടുമുതലേ ആഗ്രഹം. എന്റെ രൂപത്തില്‍ വിഷമം ഉണ്ടായിരുന്നു. പഠനകാലത്ത്  കലാകായിക രംഗത്തെല്ലാം മികവ് തെളിയിച്ചിരുന്നു.  മറ്റ് നായികമാരെല്ലാം വളരെ സുന്ദരിമാരാണ്. അവരെപ്പോലെ ആവണമെന്ന് ആഗ്രഹിച്ചിരുന്നു. അഭിനയിക്കാനും പാട്ടുപാടാനും വളരെ ഇഷ്ടമാണ്. ഇപ്പോള്‍ സിനിമയില്‍ എത്തിയതില്‍ സന്തോഷമുണ്ട്- 27കാരിയായ ശ്രുതി പറഞ്ഞു.
ctress Shruti Haasan, Shruti Haasan,  Kamal Haasan, Sarika, Heroine,
Key Words:  Actress Shruti Haasan, Shruti Haasan,  Kamal Haasan, Sarika, Heroine, Luck, D-Day, Ramaiya Vasta Vaiya
7:12 pm | 0 comments

വരുന്നു, ആവാരയുടെ റീമേക്ക്

റീമേക്കുകളുടെ നിരയിലേക്ക് ഹിന്ദിയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'ആവാര'യും വരുന്നു. പൃഥിരാജ് കപൂറും മകന്‍ രാജ് കപൂറും അനശ്വരമാക്കിയ ചിത്രത്തിന്‍െറ പുതിയ പതിപ്പില്‍ രാജ്കപൂറിന്‍െറ മകന്‍ ഋഷികപൂറും പേരക്കുട്ടി രണ്‍ബീര്‍ കപൂറുമാണ് നായക വേഷത്തില്‍ എത്തുക. കപൂര്‍ കുടുംബത്തിന്‍െറ നിര്‍മാണ കമ്പനിയായ ആര്‍.കെ. ഫിലിംസിന്‍െറ ബാനറില്‍ ഇവര്‍ ഇരുവരുമാണ് ചിത്രം നിര്‍മിക്കുക.

വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ആര്‍.കെ ഫിലിംസ് ഒരു ചിത്രം നിര്‍മിക്കുന്നത്. അനുരാഗ് കാശ്യപിന്‍െറ ‘ബേഷാരം’ എന്ന ചിത്രത്തിലാണ് നിലവില്‍ ഇരുവരും അഭിനയിക്കുന്നത്. ഇതിന് ശേഷമാകും ആവാരായുടെ ജോലികള്‍ തുടങ്ങുക.

തങ്ങളുടെ സ്ക്രീന്‍ കെമിസ്ട്രി പരിശോധിക്കുന്ന ചിത്രമാകും ബേഷാരം എന്ന് ഋഷികപൂര്‍ പറഞ്ഞു. ഇതിന് ശേഷമെത്തുന്ന ആവാരയുടെ പുതിയ പതിപ്പിനെ ജനം സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ആവാര സംവിധാനം ചെയ്യുമോയെന്ന ചോദ്യത്തിന് തല്‍ക്കാലം ആ പണിക്കില്ലെന്നായിരുന്നു പഴയ കാല നായകന്‍െറ അഭിപ്രായം. ഔറംഗസീബാണ് ഋഷികപൂര്‍ അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏഴു റിലീസുകളാണ് ഋഷികപൂറിന് 2013ല്‍ ഉള്ളത്.

Rishi Kapoor, Ranbir kapoor, Prithiviraj, Raj Kapoor, RemakeSummary: Rishi Kapoor and his son Ranbir are getting ready to step into Rishi’s grandfather Prithiviraj and father Raj Kapoor’s roles in Awara.
And with the remake, the Kapoors’ home banner RK Films would be revived. Rishi lets out the big secret plan with Ranbir, “Besharam was the testing ground for the two of us together onscreen. We would now like to do something deeper. A remake of my father’s Awara is on our minds. And in all likelihood we will be doing it for our banner RK Films.”
Rishi won’t direct the neoAwara. “No thanks. Direction is a thankless job. I don’t want to get into that space at all. I am very comfortable and happy as an actor. I am having a ball.”
Rishi is currently going through the most fruitful phase of his entire 44year career as an actor.

Keyword: Rishi Kapoor, Ranbir kapoor, Prithiviraj, Raj Kapoor, Remake
6:02 pm | 0 comments

ശ്രീശാന്തിന്‍െറ കഥ വെള്ളിത്തിരയിലേക്ക്

സ്വന്തം ശൈലി കൊണ്ട് വിമര്‍ശകരെ ഏറെയുണ്ടാക്കിയെങ്കിലും മലയാളികളുടെ സ്വകാര്യ അഭിമാനമായിരുന്ന ശ്രീശാന്തിന്‍െറ ക്രിക്കറ്റ് ജീവിതത്തിന്‍െറ ഉയര്‍ച്ച താഴ്ചകള്‍ വെള്ളിത്തിരയിലേക്ക് എത്തുന്നു. ക്രിക്കറ്റും അധോലോകവും തമ്മിലുള്ള ബന്ധം തുറന്നുകാണിക്കുന്നതാകും ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ആക്ഷന്‍,അധോലോക ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസാണ് ‘ക്രിക്കറ്റ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്‍െറ സംവിധായകന്‍.

ശ്രീയുടെ കഥ പറയുന്നതിലൂടെ ഒരു തിരിച്ചുവരവ് സാധ്യമാകുമെന്ന പ്രതീക്ഷയും ഷാജിക്കുണ്ട്. എ.കെ. സാജനാണ് ചിത്രത്തിന്‍െറ തിരക്കഥ. ചിത്രത്തിന്‍െറ തിരക്കഥയടക്കം ഏതാണ്ട് പൂര്‍ത്തിയായതായും അഭിനേതാക്കളെ തീരുമാനിക്കുന്ന ജോലികളാണ് ബാക്കിയുള്ളതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ സാജന്‍ തിരക്കഥ തയാറാക്കിയിരുന്നെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതി വീണ്ടും ആലോചിക്കുകയായിരുന്നു.
കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന് സ്വന്തം പരിശ്രമത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉന്നതികള്‍ കീഴടക്കുന്ന യുവതാരത്തിന്‍െറ കഥയാകും ക്രിക്കറ്റ് പറയുക.

ഉന്നതികളിലെത്തുന്നതോടെ പണത്തോടുള്ള അമിത ആഗ്രഹം വാതുവെപ്പിന്‍െറ ഇരുണ്ട ഇടനാഴികളില്‍ എത്തിക്കുന്നതാണ് സിനിമയുടെ പ്രമേയം. പണത്തിനായി എന്തും ചെയ്യുന്ന നിലയിലേക്ക് അയാള്‍ വളരുന്നു. ചിത്രത്തിന് പ്രേരണ ശ്രീശാന്ത് തന്നെയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ജൂണ്‍ അവസാനത്തോടെ ചിത്രത്തിന്‍െറ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.

Malayalam Film,Sreesanth, Shaji kailasSummary: Its only days since Sreesanth was arrested for spot fixing, and now two Malayalam film makers are gearing up with a movie 'Cricketwhich will showcase Sreesanth's life. The movie will be directed by Shaji who is well known for depicting movies with underworld milieu and scripted by Sajan. Sreesanth is the hot topic in whole of India for his alleged involvement with bookies and spot fixing, the matter has become a national issue as it's a shame to Indian cricket itself.

Keyword: Malayalam Film,Sreesanth, Shaji kailas, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:22 am | 0 comments

പ്രണയം തുറന്നുപറഞ്ഞ് ആഷിഖ് അബുവും റീമാ കല്ലിങ്കലും

ഒരു പിടി അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ ആഷിഖ് അബുവും നടി റീമാ കല്ലിങ്കലും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞു. ഒരു വനിതാ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ്
തങ്ങള്‍ അടുത്ത വര്‍ഷം വിവാഹിതരാകുമെന്ന കാര്യം ഇരുവരും തുറഞ്ഞു പറഞ്ഞത്. ന്യൂജനറേഷന്‍ മാതൃകയില്‍ ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്.

പൊതുവെ നിശബ്ദനായ ആഷിഖ് ഒരിക്കലും അഭ്യൂഹങ്ങള്‍ക്ക് ചെവി കൊടുത്തിരുന്നില്ല. എന്നാല്‍ റീമയാകട്ടെ ഗോസിപ്പുകാരുടെ ചോദ്യത്തിന് തന്‍െറ പ്രണയം അഭിനയ ലോകത്ത് നിന്നല്ല എന്ന് സൂചന നല്‍കിയിരുന്നു. ഇതോടെയാണ് ഗോസിപ്പുകാര്‍ പണി തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊട്ടിട്ട പ്രണയത്തിന് ഇരു വീട്ടുകാരും ഗ്രീന്‍ സിഗ്നല്‍ നല്‍കിയിട്ടുണ്ട്. റീമ തന്‍്റെ വിവാഹ സ്വപ്നങ്ങള്‍ പങ്കുവെക്കുമ്പോള്‍ ആഷിഖ് ഇടുക്കി ഗോള്‍ഡിന്‍െറ തിരക്കിലാണ്. എന്തായാലും കേട്ടവര്‍ പറയുന്നത്, ആഷിഖ് അല്ലേ ഇതിലും ഒരു സസ്പെന്‍സ് ഉണ്ടാകാതിരിക്കില്ല എന്നാണ്.

Aashiq Abu, Rima kallingal, Tie the marital knot soonSummary: Director Aashiq Abu , inspite of his path breaking hits, has remained a relatively silent man when speaking about his personal affairs. Only in some online forums was he more active than in person.

Rima kallingal, the state award winning actress has earlier hinted about a love affair with a person not from her actor fraternity. And so the journalists and gossip mongers really found it difficult to link them, though their love story has blossomed years back.Anyway , after that big revelation by Aashiq Abu about his love for Rima, the actress also came out and cleared off any doubts about their affair. Rima maintains that they are going to tie the marital knot soon, mostly by next year.Rima was talking to a magazine while revealing her plans for marriage.
Meanwhile, Aashiq Abu will start shooting for his next film 'Idukki Gold' from this week.

Keyword: Aashiq Abu, Rima kallingal, Tie the marital knot soon, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:21 am | 0 comments

പൃഥ്വിരാജിന്റെ കടുത്ത തീരുമാനം

അങ്ങനെ നടന്‍ പൃഥ്വിരാജ് ആ തീരുമാനമെടുത്തു. അല്‍പം കടുത്ത തീരുമാനം. മലയാള സിനിമയില്‍ ഓടിനടന്ന് അഭിനയിക്കേണ്ടെന്നാണ് പൃഥ്വിയുടെ തീരുമാനം. ഇതനുസരിച്ച് വര്‍ഷത്തില്‍ രണ്ടു മലയാളം പടത്തില്‍ മാത്രമേ പൃഥ്വി അഭിനയിക്കൂ.

ബോളിവുഡ് ചിത്രങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കാനാണ് മലയാളത്തില്‍ പടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പൃഥ്വി ഒരുങ്ങുന്നതത്രെ. മാതൃഭാഷയില്‍ മികച്ച തിരക്കഥയില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായാണ് തന്റെ കാത്തിരിപ്പെന്ന് പൃഥ്വി പറയുന്നു. തന്റെ കൂടി ഉടമസ്ഥതയിലുള്ള നിര്‍മ്മാണവിതരണക്കമ്പനി  നല്ല നിലയിലാണെന്നും പൃഥ്വിരാജ് പറഞ്ഞു.

Prithviraj, Film, Producer, Malayalam, Kerala News, International News, National News, Gulf News, Health News, Educational News.പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമയാണ് ഇന്ത്യന്‍ റുപീയും ഉറുമിയും നിര്‍മ്മിച്ചത്. മമ്മൂട്ടി നായകനായി ഉടന്‍ തന്നെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയും ഓഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. ഇതു കൂടാതെ മഞ്ചാടിക്കുരു, മോളി ആന്റി റോക്ക്‌സ് എന്നീ ചിത്രങ്ങള്‍ വിതരണം ചെയ്തതും ഓഗസ്റ്റ് സിനിമയാണ്.

ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന 'ഹാപ്പി ന്യൂ ഇയറാ'ണ് ബോളിവുഡില്‍ പൃഥ്വിയുടെ അടുത്ത ചിത്രം. ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, ദീപികാ പദുകോണ്‍ തുടങ്ങി ബോളിവുഡിലെ വന്‍ താരങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നുണ്ട്.

Keywords: Prithviraj, Film, Producer, Malayalam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:15 am | 0 comments

പൂജാ ഗാന്ധി വീണ്ടുംതമിഴിലേക്ക്

Written By Kvartha Thalasthanam on Monday, May 20, 2013 | 10:45 am

ചെന്നൈ: കന്നട നടി പൂജാ ഗാന്ധി വീണ്ടും തമിഴ് സിനിമയിലേക്ക്. നേരത്തേ, തമിഴ് സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ച പൂജ ഇത്തവണ മികച്ച കഥാപാത്രവുമായാണ് എത്തുന്നത്. കന്നഡയില്‍ വിജയം നേടിയ ദണ്ഡു പാല്യ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ കരിമേടുവിലാണ് പൂജ അഭിനയിക്കുന്നത്.  ചിത്രം തെലുങ്കിലേക്ക് മൊഴി മാറ്റിയപ്പോള്‍ ആന്ധ്രയിലും നിറഞ്ഞോടിയ കരിമേടു തമിഴിലും ചിത്രം വന്‍ വിജയമായിരിക്കുമെന്ന് പൂജ പറഞ്ഞു.

Pooja Gandhi , KTown ,  Sanadalwood, actress Pooja Gandhi രാമ നാരായണനാണ് ചിത്രം നിര്‍മ്മിച്ചത്. കൊലപാതകങ്ങളുടേയും അക്രമങ്ങളുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. കോകി, തിരുവണ്ണാമലൈ എന്നീ തമിഴ് സിനിമകളിലാണ് പൂജ ഇതിന് മുന്പ് അഭിനയിച്ചത്. കരിമേടുവില്‍ ഗ്ലാമര്‍ പ്രദര്‍ശനം ഉണ്ടാവില്ലെന്ന് പൂജ. തന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവാണ് ഈ ചിത്രമെന്നും പൂജ പറഞ്ഞു.

Key Words:  Pooja Gandhi , KTown ,  Sanadalwood, actress Pooja Gandhi , Karimedu, Dandupalya Rama Narayanan,  Sri Thenandal Films ,Apple Blossom Creations , Karnataka,  Telugu version , Dandupalya gang,
10:45 am | 0 comments

ഒറീസ എന്റെ ഏറ്റവും നല്ല സിനിമ: ഉണ്ണി മുകുന്ദന്‍

കോഴിക്കോട് :  എം. പത്മകുമാര്‍ സംവിധാനം ചെയ്ത ഒറീസ തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമാണെന്ന് ഉണ്ണിമുകുന്ദന്‍. ഒത്തുതീര്‍പ്പിനു തയാറാകാതെ കഥ ആവശ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ഒറീസയെന്നും  ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഒറീസക്കാരിയും മലയാളിയായ പോലീസുകാരനും തമ്മിലുള്ള പ്രണയമാണ് ഒറീസയുടെ പ്രമേയം. ഒറീസയിലായിരുന്നു ചിത്രം ചിത്രീകരിച്ചത്. മലയാളിക്ക് പരിചിതമല്ലാത്ത പശ്ചാത്തലം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നിരവധി പ്രതിബദ്ധങ്ങള്‍ മറികടന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്-സംവിധായകന്‍ എം. പത്മകുമാര്‍ പറഞ്ഞു.
Unni Mukundan, Unni, M Padmakumar, Orissa

പീഡനത്തിനിരയാവുന്ന പെണ്‍കുട്ടിയുടെ ജീവിതം ആഘോഷിക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് ഒറീസയുടെ തിരകഥാകൃത്ത് ജി.എസ്. അനില്‍ പറഞ്ഞു. ഒറീസ ഗ്രാമങ്ങളുടെ പശ്ചാത്തലം മലയാളികള്‍ക്ക് പുത്തന്‍ അനുഭവം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Key Words: Unni Mukundan, Unni, M Padmakumar, Orissa, G S Anil, Malayalam Movie, Love story
10:45 am | 0 comments

ദിലീപ് വീണ്ടും ഇരട്ടവേഷത്തില്‍

Written By Kvartha Thalasthanam on Saturday, May 18, 2013 | 9:01 pm

പച്ചക്കുതിര, കുഞ്ഞിക്കൂനന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം  ദിലീപ് വീണ്ടും ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. സദ്ദാം ശിവന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോഷിയാണ് സംവിധാനം ചെയ്യുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം ദിലീപും ജോഷിയും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു അധോലോകനായകന്റെ വേഷമാണ് ചിത്രത്തില്‍ ദിലീപ് കൈകാര്യം ചെയ്യുന്നത്.

ഈ ചിത്രത്തിലൂടെ ഹന്‍സിക മൊത്‌വാനി മലയാളത്തില്‍ അരങ്ങേറ്റം നടത്തും. 2004ല്‍ ജോഷി - ദിലീപ് കൂട്ടുകെട്ടില്‍ ഇറങ്ങിയ റണ്‍വേയുടെ രണ്ടാം ഭാഗമാണ് സദ്ദാം ശിവന്‍ എന്നും സൂചനയുണ്ട്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ ഈ വാര്‍ത്ത തള്ളിക്കളയുന്നുമുണ്ട്. ഇതൊരു പുതിയ വിഷയം ആണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

Christian Brothers, Dileep and Joshiy, Saddam Shivan, Pachakuthira, Kunjikoonan, Dileep, Lion, July 4റണ്‍വേ കൂടാതെ ലയണ്‍, ജൂലൈ 4, ട്വന്റി ട്വന്റി എന്നിവയെല്ലാം ജോഷിയും ദിലീപും ഒന്നിച്ച ചിത്രങ്ങളാണ്. ഇക്കൂട്ടത്തില്‍ ലയണ്‍ സൂപ്പര്‍ഹിറ്റായിരുന്നു. ചെയ്ത ഇരട്ട വേഷങ്ങള്‍ ആരും മറന്നിരിക്കാനിടയില്ല. ദിലീപിന്റെ അടുത്തകാലത്തെ വേഷങ്ങള്‍ നോക്കിയാല്‍ പലതും പലരീതിയിലും വ്യത്യസ്തമാണ്. ചാന്തുപൊട്ടിലെ പെണ്‍സ്‌റ്റൈലിലുള്ള കഥാപാത്രവും, മായാമോഹിനിയിലെ നായിക വേഷവും ഏറ്റവും ഒടുവില്‍ സൗണ്ട് തോമയിലെ മുച്ചുണ്ടുകാരനുമെല്ലാം ദിലീപിന്റെ വ്യത്യസ്തതയുള്ള റോളുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ ദിലീപ് വീണ്ടും  ഇരട്ടവേഷത്തിലുമെത്തുന്നു.

Keywords: Christian Brothers, Dileep and Joshiy, Saddam Shivan, Pachakuthira, Kunjikoonan, Dileep, Lion, July 4, Twenty:20
9:01 pm | 0 comments

മലയാളി ഹൗസ് നിര്‍ത്തുന്നില്ല; വാര്‍ത്ത തെറ്റെന്ന് സൂര്യ ടിവി

ഏറേ വിവാദമായ സൂര്യ ടിവി റിയാലിറ്റി ഷോ മലയാളി ഹൗസ് സം പ്രേക്ഷണം നിറുത്തുമെന്ന വാര്‍ത്ത തെറ്റാണെന്ന് സൂര്യടിവി വ്യക്തമാക്കി. സൂര്യടിവി ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളി ഫാമിലി നിറുത്തുകയാണെന്ന വാര്‍ത്ത തെറ്റാണെന്നും പരിപാടിക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നതെന്നും അതിനാല്‍ തന്നെ പൂര്‍വ്വാധികം ശക്തമായി പരിപാടി തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ രാത്രി എട്ട് മണിക്ക് സം പ്രേക്ഷണം ചെയ്യുമെന്നും സൂര്യ ടിവി അറിയിച്ചു.

മലയാളിയുടെ കപട സദാചാര വാദത്തെ വലിച്ചുകീറുന്ന പരിപാടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഫേസ്ബുക്ക് അടക്കുമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പുറത്തുവരുന്നത്. മലയാളി യുവത്വത്തെ വഴിതെറ്റിക്കുന്നുവെന്ന ആരോപണവും മലയാളി ഹൗസിനെതിരെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആധുനീക വല്‍ക്കരിക്കപ്പെട്ട മലയാളികളുടെ സ്വഭാവ സവിശേഷതകളാണ് മല്‍സരാര്‍ത്ഥികള്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കുന്നത് എന്നതാണ് വാസ്തവം. കപടമുഖങ്ങളുമായി സമൂഹത്തില്‍ ഇടപഴകുന്ന മലയാളിയുടെ സംസ്‌ക്കാര ശൂന്യതയും സദാചാര മുഖം മൂടിയും വലിച്ചുകീറുന്നതാണ് പരിപാടിയായി.

Entertainment news, Surya TV, Malayalee House, Stop, Controversy, Demand, Moral, Malayalees, Facebook, Protest,മലയാളിഹൗസ് എന്ന റിയാലിറ്റി ഷോ കൊണ്ട് ചാനല്‍ മുന്നോട്ട് വെക്കുന്ന ആശയം ഒരു വീട്ടില്‍ കഴിയുന്ന പല വ്യക്തികളുടെ യദാര്‍ത്ഥ മുഖം പുറത്തു കൊണ്ട് വരിക എന്നതാണ്. ബോളീവുഡില്‍ വന്‍ വിജയമായി മാറിയ ബിഗ്‌ബോസിന്റെ മലയാളവല്‍ക്കരണമാണ് മലയാളി ഫാമിലി.

Also Read:
സൂര്യാ ടി.വിയിലെ 'മലയാളി ഹൗസി'ല്‍ സംഭവിച്ചതെന്താണ്?
Keywords: Entertainment news, Surya TV, Malayalee House, Stop, Controversy, Demand, Moral, Malayalees, Facebook, Protest,
1:00 pm | 0 comments

കാന്‍ ചലച്ചിത്രമേളയില്‍ വെടിവെപ്പ്

കാന്‍സ്(ഫ്രാന്‍സ്): കാന്‍ ചലച്ചിത്രമേളയില്‍ വെടിവെപ്പുണ്ടായതായി റിപോര്‍ട്ട്. വെള്ളിയാഴ്ച ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന്റെ അഭിമുഖ പരിപാടി ലൈവായി സം പ്രേക്ഷണം ചെയ്യുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്. പ്രമുഖ നടന്‍ ക്രിസ്‌റ്റോഫ് വാള്‍ട്‌സും ഡാനിയേല്‍ ഔട്യൂലുമായിരുന്നു അഭിമുഖത്തില്‍ പങ്കെടുത്തിരുന്നത്. കാനല്‍ പ്ലസ് പ്രോഗ്രാമിന്റെ 'ലേ ഗ്രാന്‍ഡ് ജേര്‍ണല്‍' എന്ന പരിപാടിക്കിടെ വെടിയൊച്ച മുഴങ്ങുകയും പരിപാടി സംഘടിപ്പിച്ചിരുന്ന വേദിയിലേയ്ക്ക് നിരവധി പേര്‍ ഭയചകിതരായി തള്ളിക്കയറുകയും ചെയ്തു. അല്പസമയത്തേയ്ക്ക് പരിപാടിയുടെ സം പ്രേക്ഷണം തടസപ്പെടുകയും ചെയ്തു.

പിന്നീട് പരിപാടി സം പ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് അവതാരകന്‍ മിഖായേല്‍ ഡെനിസോട്ട് ക്ഷമാപണം നടത്തുകയും ചില ശബ്ദങ്ങള്‍ മുഴങ്ങിയതുമൂലം പരിപാടിയില്‍ തടസം നേരിട്ടതാണെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വേദിക്ക് സമീപത്ത് ഒരു യുവാവിനെ പോലീസുകാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക പത്രമായ നൈസ്മാറ്റിന്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ റിപോര്‍ട്ടിനോട് പ്രതികരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

Entertainment, Cannes, France, Live outdoor television broadcast, Cannes Film Festival, Interrupted, Friday, Sounded like, Gunshots, Sent, Crew, Spectators, Actors, Christoph Waltz, Daniel Auteuil, Interviewed,SUMMARY: Cannes, France: A live outdoor television broadcast from the Cannes Film Festival was briefly interrupted on Friday when what sounded like gunshots sent crew and spectators scurrying for cover.

Keywords: Entertainment, Cannes, France, Live outdoor television broadcast, Cannes Film Festival, Interrupted, Friday, Sounded like, Gunshots, Sent, Crew, Spectators, Actors, Christoph Waltz, Daniel Auteuil, Interviewed,
12:50 pm | 0 comments

അനുരാഗ് കാശ്യപിന് കാനില്‍ ഫ്രഞ്ച് പുരസ്കാരം

ചെന്നൈ: സംവിധായകന്‍ അനുരാഗ് കാശ്യപിന് ഫ്രഞ്ച് സര്‍ക്കാരിന്‍െറ പുരസ്കാരം. കാന്‍ ഫെസ്റ്റിവല്‍
വേദിയിലാണ് ബോംബെ ടാക്കീസ് സംവിധായകന്‍ നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍റ് ലെറ്റേഴ്സ് പുരസ്കാരം നല്‍കിയത്.

സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് പുരസ്കാരം.

COMPLETED  Anurag Kashyap to get French honour at Cannes  അനുരാഗ് കാശ്യപിന് കാനില്‍ ഫ്രഞ്ച് പുരസ്കാരം  ചെന്നൈ: സംവിധായകന്‍ അനുരാഗ് കാശ്യപിന് ഫ്രഞ്ച് സര്‍ക്കാരിന്‍െറ പുരസ്കാരം. കാന്‍ ഫെസ്റ്റിവല്‍ വേദിയിലാണ് ബോംബെ ടാക്കീസ് സംവിധായകന്‍ നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍റ് ലെറ്റേഴ്സ് പുരസ്കാരം നല്‍കിയത്. സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് പുരസ്കാരം.  Chennai: Director Anurag Kashyap would be conferred the French Government's 'Knight of the Order of Arts and Letters' award at the Cannes Film Festival on May 20. "In order to honour the Indian film industry, French Culture Minister Aurelie Filippetti will confer the award of 'Chevalier dans l'ordre des Arts et Lettres' (Knight of the Order of Arts and Letters) on filmmaker, producer, Anurag Kashyap at a ceremony during the Cannes Film Festival on the May 20th, 2013.  Keyword: Anurag Kashyap, French Government, Knight of the Order of Arts and Letters
Chennai: Director Anurag Kashyap would be conferred the French Government's 'Knight of the Order of Arts and Letters' award at the Cannes Film Festival on May 20.
"In order to honour the Indian film industry, French Culture Minister Aurelie Filippetti will confer the award of 'Chevalier dans l'ordre des Arts et Lettres' (Knight of the Order of Arts and Letters) on filmmaker, producer, Anurag Kashyap at a ceremony during the Cannes Film Festival on the May 20th, 2013.

Keyword: Anurag Kashyap, French Government, Knight of the Order of Arts and Letters

10:08 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash