OTT | 'നേര്' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു; 5 ഭാഷകളില്‍ ഹോട്സ്റ്റാറിലൂടെ കാണാം

 


കൊച്ചി: (KVARTHA) നീണ്ട ഇടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച മോഹന്‍ലാല്‍ ചിത്രമായിരുന്നു നേര്. ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ചിത്രം തിയേറ്ററുകളില്‍ കൊടി പാറിക്കുകയായിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പിന്നാലെ പടം 100 കോടി നേടിയതായി നിര്‍മാതാക്കളായ ആശീര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു.

വിജയമോഹന്‍ എന്ന അഭിഭാഷകനായാണ് മോഹന്‍ലാല്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ഹോട്സ്റ്റാറിലൂടെ ചിത്രം കാണാനാവും.

ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ ബിഗ് സ്‌ക്രീനില്‍ അഭിഭാഷക കഥാപാത്രമായി എത്തുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്.


OTT | 'നേര്' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു; 5 ഭാഷകളില്‍ ഹോട്സ്റ്റാറിലൂടെ കാണാം

 

അതേസമയം 130 ദിവസങ്ങളില്‍ രാജസ്താന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം നടന്ന 'മലൈക്കോട്ടൈ വാലിബന്‍' ജനുവരി 25 ന് സിനിമാപ്രേമികളിലേക്കെത്തും. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രം എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Keywords: News, Kerala, Kerala-News, Entertainment, Entertainment-News, Cinema-News, Kochi News, Neru, Movie, Started, Malaikottai Vaaliban, OTT Streaming, Mohanlal, Jeethu Joseph, Aashirvad Cinemas, Kochi: Neru movie started OTT streaming.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia