Follow KVARTHA on Google news Follow Us!
ad

Oscar | രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല; ഓസ്‌കര്‍ ചുരുക്കപ്പെട്ടികയില്‍ നിന്ന് '2018' പുറത്ത്

വിഷ്വല്‍ എഫക്ട്‌സ് വിഭാഗത്തില്‍ നിന്നും ഒപന്‍ഹൈമര്‍ പുറത്തായി Tovino Thomas, 2018, Cinema, Oscar 2024, Barbie, Oppenheimer, Cinema, Oscar Race,
ന്യൂഡെല്‍ഹി: (KVARTHA) ടൊവിനോ ചിത്രമായ '2018' ഓസ്‌കര്‍ ചുരുക്കപ്പെട്ടികയില്‍ നിന്ന് പുറത്തായി. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിര്‍ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.

അതേസമയം, ജാര്‍ഖണ്ഡ് കൂട്ടബലാല്‍സംഗത്തെ ആസ്പദമാക്കിയുള്ള നിഷ പഹൂജ നിര്‍മിച്ച ഡോക്യുമെന്ററി 'ടു കില്‍ എ ടൈഗര്‍' രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്ന് ഇന്‍ഡ്യയുടെ പ്രതീക്ഷയായി. വിഷ്വല്‍ ഇഫക്റ്റ്‌സ് വിഭാഗത്തില്‍ ക്രിസ്റ്റര്‍ നോളന്‍ ചിത്രം ഒപന്‍ഹൈമറും പിന്തള്ളപ്പെട്ടു. രാജ്യാന്ത സിനിമ വിഭാഗത്തില്‍ ഏഷ്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഭൂടാന്റെ ദി മങ്ക് ആന്‍ഡ് ദി ഗണും ജപാന്റെ പെര്‍ഫക്റ്റ് ഡെയ്‌സും മാത്രം.

നെറ്റ്ഫ്‌ലിക്‌സിന്റെ അടക്കം 87 ചിത്രങ്ങള്‍ക്കൊപ്പമാണ് 2018 എവരിവണ്‍ ഈസ് ഹീറോ എന്ന ചിത്രം മല്‍സരിച്ചത്. അകാഡമി അംഗങ്ങള്‍ വോടുചെയ്ത് തിരഞ്ഞെടുത്ത 15 സിനിമകളുടെ ചുക്കപ്പട്ടികയില്‍ ജൂഡ് ആന്തണി ജോസഫ് ചിത്രം 2018 ന് ഇടംകണ്ടെത്താനായില്ല. സ്വതന്ത്ര എന്‍ട്രിയായി മല്‍സരിച്ച തെലുങ്ക് ചിത്രം ട്വല്‍ത് ഫെയിലും പിന്തള്ളപ്പെട്ടു.

2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച 2018 സിനിമ അഖില്‍ പി ധര്‍മജനും ജൂഡും ചേര്‍ന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, അപര്‍ണ ബാലമുരളി തുടങ്ങി വമ്പന്‍ താരനിരയിലാണ് പുറത്തിറങ്ങിയത്. ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം നേടിയ ചിത്രം പല കളക്ഷന്‍ റെകോര്‍ഡുകളും ഭേദിച്ചു.

മികച്ച രാജ്യാന്തര ചിത്രം രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍:

*അമേരിക്കാറ്റ്സി (അര്‍മേനിയ)

*ദി മോങ്ക് ആന്‍ഡ് ദ ഗണ്‍ (ഭൂടാന്‍)

*ദി പ്രോമിസ്ഡ് ലാന്‍ഡ് (ഡെന്‍മാര്‍ക്)

*ഫാളന്‍ ലീവ്സ് (ഫിന്‍ലാന്‍ഡ്)

*ദ ടേസ്റ്റ് ഓഫ് തിങ്സ് (ഫ്രാന്‍സ്)

*ദ മദര്‍ ഓഫ് ഓള്‍ ലൈസ് (മൊറോകോ)

*സൊസൈറ്റി ഓഫ് ദി സ്‌നോ (സ്‌പെയിന്‍)

*ഫോര്‍ ഡോടേഴ്‌സ് (ടുണീഷ്യ)

*20 ഡേയ്‌സ് ഇന്‍ മരിയുപോള് ( യുക്രൈന്‍)

*ഓഫ് ഇന്‍ട്രസ്റ്റ് (യു.കെ)

*ടീചേഴ്‌സ് ലോന്‍ജ് (ജര്‍മനി)

*ഗോഡ്‌ലാന്‍ഡ് (ഐസ് ലാന്‍ഡ്)

*ലോ ക്യാപിറ്റാനോ (ഇറ്റലി)

*പെര്‍ഫെക്റ്റ് ഡേയ്‌സ് (ജപാന്‍)

*ടോട്ടം (മെക്‌സികോ).




Keywords: News, National, National-News, Entertainment, Entertainment-News, Tovino Thomas, 2018, Cinema, Oscar 2024, Barbie, Oppenheimer, Cinema, Oscar Race, Jharkhand Molestation, Movie, Documentary, To Kill a Tiger, Shortlisted, Tovino Thomas's '2018' out from Oscar 2024 race. 'Barbie' 'Oppenheimer' take lead.

Post a Comment