Naresh Kuppili | വിജയ് ചിത്രം ദ ഗോട്ടില്‍ വിവാദത്തിലേക്കോ? പരാതിയുമായി പാഗലെന്ന ഹിറ്റ് സിനിമയുടെ തെലുങ്ക് സംവിധായകന്‍

 


ചെന്നൈ: (KVARTHA) ദളപതി വിജയ് ചിത്രം ദ ഗോട്ടില്‍ വിവാദത്തിലായിരിക്കുകയാണ്. ചിത്രത്തിന്റെ പേരിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സംവിധായകന്‍. തെലുങ്കിലെ ഹിറ്റ് സിനിമയായ പാഗലിന്റെ സംവിധായകനായി ശ്രദ്ധയാകര്‍ഷിച്ച നരേഷ് കുപ്പിളിയാണ് വിജയ്‌യുടെ ഗോട്ടിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ്.

സംവിധായകന്‍ നരേഷ് കുപ്പിളി രണ്ടാം സിനിമയുടെ തിരക്കിലാണ്. ആ പുതിയ ചിത്രത്തിന് 'ഗോട്ട്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷണ്‍ നടക്കുകയാണെന്നും ചുരുങ്ങിയ സമയത്തില്‍ സിനിമയുടെ പേര് മാറ്റാനാകില്ലെന്നുമാണ് വിജയ് നായകനായി ഗോട്ട് ഒരുങ്ങുമ്പോള്‍ നരേഷ് കുപ്പിളി പരാതിപ്പെടുന്നത്.

വിജയ് യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം അഥവാ ദ ഗോട്ട്' എന്ന പേരിലാണ് സിനിമ എടുക്കുന്നത്. ദളപതി വിജയ്‌യുടെ ഓരോ സിനിമയും ആഘോഷമാക്കാന്‍ ശ്രമിക്കുന്ന ആരാധകര്‍ പുതിയ ചിത്രത്തിന്റെ പേര് അറിഞ്ഞതുമുതല്‍ ആവേശത്തിലാണ്. അതിനിടെയാണ് ഈ പേരും വിവാദത്തിലായിരിക്കുന്നത്.

ദ ഗോട്ടില്‍ വിജയ് ഇരട്ട കഥാപാത്രമായിരിക്കും എന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. ഡി എജിംഗ് സാങ്കേതിക വിദ്യയുപയോഗിച്ചാണ് താരത്തെ ചെറുപ്പമാക്കുന്നതെന്ന് നേരത്തെ റിപോര്‍ടുകളുണ്ടായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക് അടക്കം വലിയ ചര്‍ച്ചയായിരുന്നു.


Naresh Kuppili | വിജയ് ചിത്രം ദ ഗോട്ടില്‍ വിവാദത്തിലേക്കോ? പരാതിയുമായി പാഗലെന്ന ഹിറ്റ് സിനിമയുടെ തെലുങ്ക് സംവിധായകന്‍

 

ലിയോയാണ് വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം. വിജയ്‌യുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായി മാറാന്‍ ലിയോയ്ക്ക് കഴിഞ്ഞിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനാകുമ്പോള്‍ ഉണ്ടാകുന്ന പ്രതീക്ഷകളെല്ലാം ശരിവെച്ചായിരുന്നു രാജ്യമൊട്ടാകെ പ്രേക്ഷക സ്വീകാര്യത നേടിയ ലിയോയുടെ വമ്പന്‍ വിജയം.

Keywords: News, National, National-News, Entertainment, Entertainment-News, Tollywood, Director, Naresh Kuppili, Raises, Objections, Thalapathy Vijay, Starrer, GOAT, Title, Director, Complaint, Controversy, Kollywood, Tollywood director Naresh Kuppili raises objections against Thalapathy Vijay starrer GOAT’s title.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia