AR Rahman | പിറന്നാള്‍ സമ്മാനവുമായി നിര്‍മാതാക്കള്‍; താര ചിത്രത്തിന് സംഗീതം നല്‍കുന്നത് എആര്‍ റഹ് മാന്‍

 


ഹൈദരാബാദ്: (KVARTHA) എആര്‍ റഹ് മാന്‍ തെലുങ്ക് സിനിമയിലേക്ക്. രാം ചരണ്‍ നായകനാകുന്ന പുതിയ ചിത്രത്തിന് എആര്‍ റഹ് മാന്‍ സംഗീതം നല്‍കും. ആദ്യമായാണ് നേരിട്ട് ഒരു തെലുങ്ക് ചിത്രത്തില്‍ റഹ് മാന്‍ സംഗീതം നല്‍കുന്നത്. 'ആര്‍സി16' എന്ന് താല്‍കാലിക ടൈറ്റില്‍ നല്‍കിയ ചിത്രം ഒരു ആക്ഷന്‍ ത്രിലറാണെന്നാണ് വിവരം. ചിത്രത്തിലെ മറ്റ് കാസ്റ്റിംഗ് വിവരങ്ങള്‍ പുറത്തുവരാന്‍ ഇരിക്കുന്നതെയുള്ളൂ.

എആര്‍ റഹ് മാന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേകേഴ്‌സ് ഇത് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാം ചരണ്‍ എആര്‍ റഹ് മാന് ജന്മദിനാശംസയും നേര്‍ന്നു. ഓസ്‌കാറും ഗ്രാമിയും നേടിയ ഇതിഹാസ സംഗീതസംവിധായകന്‍ ശനിയാഴ്ചയാണ് തന്റെ 57-ാം ജന്മദിനം ആഘോഷിച്ചത്.

ബംഗ്ലാദേശ് വിമോചനവുമായി ബന്ധപ്പെട്ട ഹിന്ദിയില്‍ ഇറങ്ങിയ ഒടിടി ചിത്രം 'പിപ്പ'യാണ് അവസാനമായി എആര്‍ റഹ് മാന്‍ സംഗീതം നല്‍കിയ ചിത്രം. ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസായാണ് ചിത്രം എത്തിയത്. ഇതിന് പുറമേ 2023 ല്‍ എആര്‍ റഹ് മാന്‍ 'പൊന്നിയിന്‍ സെല്‍വന്‍ 2' അടക്കം അഞ്ച് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നു.


AR Rahman | പിറന്നാള്‍ സമ്മാനവുമായി നിര്‍മാതാക്കള്‍; താര ചിത്രത്തിന് സംഗീതം നല്‍കുന്നത് എആര്‍ റഹ് മാന്‍

 

2022 ല്‍ ആര്‍ആര്‍ആര്‍ എന്ന ഓസ്‌കാര്‍ വേദിയില്‍ അടക്കം വെന്നിക്കൊടി പാറിച്ച ചിത്രത്തിന് ശേഷം രാം ചരണിന്റെ ഒറ്റ ചിത്രവും പുറത്തിറങ്ങിയിട്ടില്ല. അതില്‍ ആരാധകര്‍ നിരാശയിലുമാണ്. എന്നാല്‍ നാലോളം ചിത്രങ്ങള്‍ രാം ചരണിന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്.

'ഉപ്പണ്ണ' എന്ന സിനിമ സംവിധാനം ചെയ്ത ബുച്ചി ബാബു സനയാണ് രാം ചരണ്‍ ചിത്രം സംവിധാനം ചെയ്യുന്നത്. അതേ സമയം രണ്ട് ചിത്രങ്ങള്‍ ഇതിന് പുറമേ രാം ചരണിന്റെതായി ഒരുങ്ങുന്നുണ്ട്. കിയാര അദ്വാനി രാം ചരണിന്റെ നായികയായി അഭിനയിക്കുന്ന 'ആര്‍സി 15', ഷങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമായ 'ഗെയിം ചേന്‍ജര്‍' എന്നിവയാണ് അവ.

Keywords: News, National, National-News, Entertainment, Entertainment-News, AR Rahman, Compose, Music, Ram Charan, Next Movie, Buchi Babu Sana, RC 16, Film, Starring, Birthday, Tollywood, AR Rahman to compose music for Ram Charan's next with Buchi Babu Sana.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia