Arrested | 'ബിജെപിക്ക് വോട് ചെയ്തത് 8 തവണ'; യുപിയില്‍ ഗ്രാമ മുഖ്യമുഖ്യന്റെ 16 കാരനായ മകന്‍ അറസ്റ്റില്‍; റീപോളിങ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

 


ന്യൂഡെല്‍ഹി: (KVARTHA) ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് എട്ട് തവണ വോട് ചെയ്‌തെന്ന സംഭവത്തില്‍ പതിനാറുകാരന്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് പിടിയിലായത്. സംഭവം പുറത്തുവന്നതോടെ പോളിങ് ബൂതിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ബൂതില്‍ റീപോളിങ് നടത്തുമെന്ന് യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നവദീപ് റിന്‍വ അറിയിച്ചു.

വോട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോടര്‍ ഫാറൂഖാബാദ് ലോക് സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് രാജ് പുത്തിനായി എട്ടു തവണ വോട് ചെയ്യുന്നത് വ്യക്തമായിരുന്നു.

Arrested | 'ബിജെപിക്ക് വോട് ചെയ്തത് 8 തവണ'; യുപിയില്‍ ഗ്രാമ മുഖ്യമുഖ്യന്റെ 16 കാരനായ മകന്‍ അറസ്റ്റില്‍; റീപോളിങ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍


വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ് വാദി പാര്‍ടിയും രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസും എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവും വീഡിയോ 'എക്‌സി'ല്‍ പങ്കുവെച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമിഷന്‍ ഉറക്കണമുണരണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സര്‍കാര്‍ സംവിധാനത്തില്‍ സമ്മര്‍ദം ചെലുത്തി ജനാധിപത്യം കൊള്ളയടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. അധികാരത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം മറക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയുടെ ബൂത് കമിറ്റി കൊള്ളസംഘമായി എന്നും അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു.

വിഷയത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Keywords: Youth arrested after video of him voting 8 times in Etah goes viral, New Delhi, News, Arrested, Social Media, Video, Allegation, Politics, Lok Sabha Election, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia