Viral Video | മെട്രോയില്‍ യുവതി കുഞ്ഞിനെയും കൊണ്ട് തറയില്‍ ഇരിക്കുന്ന വീഡിയോ വൈറലായി; ദൃശ്യങ്ങള്‍ കണ്ട് കലിപ്പിലായി നെറ്റിസന്‍സ്

 



ന്യൂഡെല്‍ഹി: (www.kvartha.com) അമ്മയ്ക്കും കുഞ്ഞിനും ലോകത്ത് ഏത് പൊതുഗതാഗത സംവിധാനത്തിലും ഇരിപ്പിടം ലഭിക്കും, അത് അവരുടെ അവകാശമാണ്. എന്നാല്‍ അടുത്തിടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ മനുഷ്യമനഃസാക്ഷിയെ നാണംകെടുത്തും. ഒരു യുവതി കൈക്കുഞ്ഞിനെയും കൊണ്ട് ഡെല്‍ഹി മെട്രോയുടെ തറയില്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. നിരവധി സ്ത്രീകള്‍ കസേരയില്‍ ഇരിക്കുന്നുണ്ടെങ്കിലും ആരും എഴുന്നേറ്റ് മാറാന്‍ തയ്യാറായില്ല. ആ സ്ത്രീയോട് കരുണ കാണിച്ചില്ല. കാരണം അവര്‍ ഒരു പാവപ്പെട്ട വീട്ടിലെ സ്ത്രീയാണെന്ന് കാഴ്ചയിലേ അറിയാം.

വീഡിയോ വൈറലായതോടെ സമൂഹമാധ്യമ ഉപയോക്താക്കള്‍ മറ്റ് യാത്രക്കാര്‍ക്കെതിരെ രംഗത്തെത്തി.  'നിങ്ങള്‍ സഹജീവികളോട് മാനുഷികമായി പെരുമാറുന്നില്ലെങ്കില്‍ നിങ്ങളുടെ ബിരുദം വെറും കടലാസ് കഷണം മാത്രമാണ്' എന്ന അടിക്കുറിപ്പോടെയാണ് ഐഎഎസ് ഓഫീസര്‍ അവ്നീഷ് ശരണ്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്.

Viral Video | മെട്രോയില്‍ യുവതി കുഞ്ഞിനെയും കൊണ്ട് തറയില്‍ ഇരിക്കുന്ന വീഡിയോ വൈറലായി; ദൃശ്യങ്ങള്‍ കണ്ട് കലിപ്പിലായി നെറ്റിസന്‍സ്


വീഡിയോ ട്വിറ്ററില്‍ കോളിളക്കം സൃഷ്ടിച്ചു, ആളുകള്‍ക്ക് മറ്റുമുള്ളവരോട് കരുണയില്ലെന്ന് പലരും പറഞ്ഞു. കവിയും പത്രപ്രവര്‍ത്തകനുമായ പ്രിതീഷ് നന്ദിയും വീഡിയോയോട് പ്രതികരിച്ചു, 'ഞങ്ങള്‍ കൊല്‍കതയിലാണ് വളര്‍ന്നത്, എപ്പോഴും എഴുന്നേറ്റു നില്‍ക്കാനും ഞങ്ങളുടെ സീറ്റില്‍ (ബസിലോ ട്രാം കാറിലോ) ഒരു സ്ത്രീ ഇരിക്കുകയാണെങ്കില്‍ അവരെ എണീപ്പിക്കാറില്ല. കുട്ടിയോ, പ്രായമായ സ്ത്രീയോ, യുവതിയോ ആരുമാകട്ടെ നമ്മളവരെ ബഹുമാനിക്കണം. അതിനെയാണ് മര്യാദ എന്ന് വിളിക്കുന്നത്.

ഒരു ഉപയോക്താവ് എഴുതി, 'നമ്മള്‍ എത്രത്തോളം വിവേകശൂന്യരും മനുഷ്യത്വരഹിതരുമായിരിക്കും? ചുറ്റുമുള്ള സ്ത്രീകളാരും ഇതുവരെ സീറ്റ് നല്‍കിയില്ല.' 

മറ്റൊരു ഉപയോക്താവ് പറഞ്ഞു, ' ഇത് പഴയ വീഡിയോയാണെന്ന് പറഞ്ഞ് ഒരാള്‍ കഥയുടെ മറുവശം പങ്കിട്ടു.' സ്ത്രീക്ക് നിരവധി ആളുകള്‍ സീറ്റ് വാഗ്ദാനം ചെയ്തതായി നേരത്തെ വ്യക്തമാക്കിയിരുന്നു, പക്ഷേ അവര്‍ നിരസിച്ചു. ഒപ്പം ഇരിക്കാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്തു. പക്ഷെ, യുവതി തറയിലിരുന്ന് മടിയില്‍ കുഞ്ഞിനെ കിടത്തി കളിപ്പിച്ചു.

Keywords:  News,National,India,New Delhi,Travel,Video,Social-Media,viral,Mother,Child, A women sitting with her child on the floor of Delhi Metro; video went viral, netizens were furious after watching
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia