താജ്മഹലിനുള്ളില്‍ ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് സോണ്‍

 


ന്യൂഡല്‍ഹി: (www.kvartha.com 16/06/2016) താജ്മഹലിനുള്ളിലെ ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് മേഖലയുടെ ഉദ്ഘാടനം കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍വഹിച്ചു. ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ, ബിഎസ്എന്‍എല്‍ ഡയറക്ടര്‍ എന്‍.കെ. ഗുപ്ത എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഓരോ 24 മണിക്കൂറിനിടയിലും 30 മിനുട്ട് നേരത്തെ സൗജന്യ സേവനം മാസത്തില്‍ മൂന്ന് തവണയാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. സൗജന്യ സമയം വിവിധ ഘട്ടങ്ങളായി ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താനാകും.

മുപ്പത് മിനിട്ടിനു ശേഷം 20 രൂപ, 30 രൂപ, 50 രൂപ, 70 രൂപ നിരക്കുകളില്‍ യഥാക്രമം 30 മിനുട്ട്, 60 മിനുട്ട്, 120 മിനുട്ട്, ഒരു ദിവസം എന്നീ ദൈര്‍ഘ്യത്തില്‍ സേവനം ലഭ്യമാകും. ഖജുരാഹോ, ജഗന്നാഥ് പുരി തുടങ്ങിയ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും 2016 മാര്‍ച്ച് മാസത്തോടെ ഈ സൗകര്യം വ്യാപിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നുണ്ട്.
താജ്മഹലിനുള്ളില്‍ ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് സോണ്‍
Keywords: Thajmahal, BSN, Wi-Fi, Free Wi-Fi, Taj Mahal Becomes Wi-Fi Zone.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia