Hope Valley project | ഹോപ് വാലി പദ്ധതിക്ക് ശിലാസ്ഥാപനം നിര്‍വഹിച്ചു

 


കണ്ണൂര്‍: (www.kvartha.com) പ്രവാചകന്‍ മുഹമ്മദ് നബിക്ക് ദൈവത്തില്‍ നിന്നും പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ മാതൃക അവരിലൂടെ ദര്‍ശിക്കുവാന്‍ സാധിച്ചിരുന്നുവെന്നു സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍. പ്രവാചക ദൗത്യത്തോടെ അത് സമ്പൂര്‍ണമായെന്നും അദ്ദേഹം പറഞ്ഞു.

വാരത്ത് എളയാവൂര്‍ സി എച് സെന്ററിന്റെ അഗതികളുടെയും അനാഥരുടെയും സംരക്ഷണ പദ്ധതിയായ ഹോപ് വാലി കെട്ടിട ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. മുസ്ലിങ്ങളും അല്ലാത്തവരുമായ സമൂഹത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നത് സത്യവിശ്വാസികളുടെ ബാധ്യതയാണ്. വിശാലമായ മാനുഷിക ബോധമാണ് കാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാതല്‍.

എളയാവൂര്‍ സി എച് സെന്റര്‍ നിര്‍വഹിച്ചു പോരുന്നതും നബിചര്യ പിന്‍പറ്റി കൊണ്ടുള്ളതാണെന്നും ജിഫ് രി തങ്ങള്‍ പറഞ്ഞു. കെ നസീര്‍ ഹാജി അധ്യക്ഷനായി. പാണക്കാട് നൗഫല്‍ അലി ശിഹാബ് തങ്ങള്‍, ജില്ലാ നായിബ് ഖാസി പി പി ഉമര്‍ മുസ്ല്യാര്‍, അഹമ്മദ് തേര്‍ളായി, സി കെ കെ മാണിയൂര്‍, എന്‍ സി മുഹമ്മദ്, ഉമ്മര്‍ പുറത്തീല്‍ എസ് വി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സി എച് മുഹമ്മദ് അശ്റഫ് അധ്യക്ഷനായി. എ ഡി എം കെ കെ ദിവാകരന്‍ ആദര സമര്‍പണം നടത്തി. 

സുരേഷ് ബാബു എളയാവൂര്‍, പി പി വത്സലന്‍, ഹാമിദ്, വെള്ളോറ രാജന്‍, അമര്‍നാഥ് എളയാവൂര്‍, സി കെ എ ജബാര്‍, സി കെ മഹമൂദ്, ടി വി അബ്ദുല്‍ഖാദര്‍ ഹാജി, ഡോ. മുഹമ്മദലി, ഖാദര്‍ ഹാജി കോഴിക്കോട്, കെ എം ശംസുദ്ദീന്‍, പി മുഹമ്മദ്, നൂറുദ്ദീന്‍ കതിരൂര്‍, കെ എം കുഞ്ഞി, ടി പി അബൂബക്കര്‍ ഹാജി, അഹമ്മദ് പാറക്കല്‍, വി പി അബ്ദുല്‍ ഖാദര്‍ എന്‍ജിനിയര്‍, മുഹമ്മദലി കൂടാളി, എം കെ മശ്ഹൂദ് ഹാജി, പി എം സി മൊയ്തു ഹാജി, എന്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. 
Hope Valley project | ഹോപ് വാലി പദ്ധതിക്ക് ശിലാസ്ഥാപനം നിര്‍വഹിച്ചു


കോവിഡ് കാലത്ത് സന്നദ്ധ സേവനം നടത്തിയവരെയും മറ്റ് വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.

Keywords: Laid the foundation stone for the Hope Valley project, Kannur, News, Religion, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia