Hajj Flight | സ്ത്രൈണാവേശം പുണ്യങ്ങളിലേക്ക് പറന്നു; ചരിത്രമെഴുതി കണ്ണൂരിലെ ആദ്യത്തെ വനിതാ ഹജ്ജ് തീര്‍ഥാടന വിമാനം

 
kannurs first female hajj pilgrimage flight made history


ഹജ്ജ് ക്യാമ്പ് പരിസരത്ത് വെച്ച് കെ കെ ശൈലജ ടീച്ചർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

സികെഎ ജബ്ബാർ

മട്ടന്നൂർ: (KVARTHA) കണ്ണൂർ എമ്പാർക്കേഷൻ പോയിൻ്റിലെ ആദ്യത്തെ വനിതാ ഹജ്ജ് തീര്‍ഥാടന വിമാനം ഇസ്‌ലാമിലെ സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രതീകമായി പുണ്യങ്ങളിലേക്ക് പറന്നു. 361 സ്ത്രീ തീർത്ഥാടകരെ വഹിച്ചുള്ള എസ്​.വി 5695 നമ്പർ വിമാനമാണ് കണ്ണുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 1.10ന് പുറപ്പെട്ടത്. ഹജ്ജ് ക്യാമ്പ് പരിസരത്ത് വെച്ച് കെ കെ ശൈലജ ടീച്ചർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

kannurs first female hajj pilgrimage flight made history

സ്ത്രീകൾക്ക്  പരിശുദ്ധ ഹജ്ജ് കർമ്മം ചെയ്യാൻ രക്തബന്ധു കൂടെ വേണമായിരുന്ന മുൻകാല നടപടി ഒഴിവാക്കി സ്ത്രീകൾക്ക് തനിച്ച് പുണ്യഭൂമിയിലെത്താമെന്ന വിപ്ലവകരമായ തീരുമാനത്തിൻ്റെ കണ്ണൂരിലെ ആദ്യ ചരിത്രമാണ് കുറിക്കപ്പെട്ടത്. ഖാദി മുൽ ഹുജ്ജാജ് ആയി തീർത്ഥാടകരുടെ നേതൃത്വമേറ്റെടുത്ത് അധ്യാപികയായ നൂർജഹാൻ ആണ് അനുഗമിച്ചത്. അഞ്ചാം തിയതി പുറപ്പെടുന്ന വിമാനത്തിലും ലേഡീസ് വിത്തൗട്ട് മെഹറം കാറ്റഗറി തീർത്ഥാടകരുള്ളതിനാൽ ഖാദി മുൽ ഹുജ്ജാജ് പുരുഷന് പുറമെ ഒരു സ്ത്രീ സേവികയും പുറപ്പെടും. 

താങ്കളാഴ്ച രാവിലെ 05.40 ന് എസ്​.വി 5635 നമ്പർ വിമാനം 361 ഹാജിമാരെ വഹിച്ച് യാത്ര പുറപ്പെട്ടിരുന്നു. ഇതിൽ 184 പുരുഷൻമാരും 177 സ്ത്രീകളുമാണ് യാത്രയായത്. വനിതാ ഹാജിമാരുടെ പ്രത്യേക വിമാനം എന്ന നിലയിൽ പ്രത്യേക ഫ്ലാഗ്ഓഫ് ചടങ്ങ് ക്യാമ്പ് പരിസരത്ത് നടന്നു. സംഘാടക സമിതിയുടെ രക്ഷാധികാരികളിൽ ഒരാൾ കൂടിയായ കെ കെ ശൈലജ ടീച്ചർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. 

kannurs first female hajj pilgrimage flight made history

ചടങ്ങിൽ  കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ. പി അബ്ദുള്ള കുട്ടി, എകെജി ആശുപത്രി പ്രസിഡൻ്റ് പി.പി പുരുഷോത്തമൻ, കീഴലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി, അബ്ദുൽ ഖാദർ സഖാഫി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി മുഹമ്മദ് റാഫി, പി.ടി അക്ബർ, ക്യാമ്പ് കൺവീനർമാരായ സി കെ സുബൈർ ഹാജി, നിസാർ അതിരകം, ഹെൽപ്പ് ഡസ്ക് ഇൻ ചാർജ് എം സി കെ അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു. കണ്ണൂർ എമ്പാർക്കേഷൻ പോയിൻ്റി നാലാമത്തെ ഹജ്ജ് വിമാനം ജൂൺ അഞ്ചിന് രാവിലെ 05.15 ന് പുറപ്പെടും. ജൂൺ നാലിന് ചൊവ്വാഴ്ച രാവിലെ 10 മുതൽ ഹാജിമാർ എത്തിച്ചേരും.

kannurs first female hajj pilgrimage flight made history

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia