Remove religious symbols | പൊലീസ് വാഹനങ്ങളില്‍ മതപരമോ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാന്‍ പാടില്ലെന്ന് ഡി ജി പി

 


തിരുവനന്തപുരം: (www.kvartha.com) പൊലീസ് വാഹനങ്ങളില്‍ മതപരമോ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാന്‍ പാടില്ലെന്ന് ഡി ജി പി അനില്‍ കാന്തിന്റെ ഉത്തരവ്. ഇത്തരത്തിലുള്ള സ്റ്റികറുകള്‍ പതിച്ച പൊലീസ് വാഹനങ്ങളുടെ വീഡിയോകള്‍ വകുപ്പിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഏതെങ്കിലും പൊലീസ് വാഹനങ്ങളില്‍ ഇത്തരം അടയാളങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇപ്പോള്‍ തന്നെ നീക്കം ചെയ്ത് റിപോര്‍ട് 23ന് വൈകുന്നേരത്തിനുള്ളില്‍ പൊലീസ് ആസ്ഥാനത്ത് നല്‍കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ യൂനിറ്റ് മേധാവികള്‍ സ്വീകരിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.

Remove religious symbols | പൊലീസ് വാഹനങ്ങളില്‍ മതപരമോ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാന്‍ പാടില്ലെന്ന് ഡി ജി പി

ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ വാഹനത്തിന്റെ ചുമതലയുള്ള ഡ്രൈവറും വാഹനം അനുവദിക്കപ്പെട്ട ഉദ്യോഗസ്ഥനും തുല്യ ഉത്തരവാദികളായിരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.

Keywords: Crescent and Star in Police vehicle; DGP orders to remove religious symbol; warns not to repeat, Thiruvananthapuram, News, Politics, Police, Vehicles, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia