Hajj  | കണ്ണൂർ ഹജ്ജ് ക്യാമ്പിൽ നിന്ന്​ 1443 പേർ മക്കയിലെത്തി 

 
1443 people reached makkah from kannur hajj camp


ദേഹാസ്വാസ്​ഥ്യം അനുഭവപ്പെട്ട്​ വിദഗ്​ധ പരിശോധനക്ക്​ ശേഷം മെഡിക്കൽ റിപ്പോർട്ടിൽ യാത്ര വിലക്കിയത്​ കാരണം മെഹ്​റമില്ലാത്ത ഒരു സ്​ത്രീക്ക്​ പോകാനായില്ല

മട്ടന്നൂർ: (KVARTHA) കണ്ണൂർ എമ്പാർക്കേഷൻ പോയിൻ്റിലെ നാലാമത്തെ വിമാനം 360 തീർഥാടകരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ടതോടെ കണ്ണൂർ ക്യാമ്പിൽ നിന്നുള്ള 1443 തീർഥാടകർ പുണ്യഭൂമിയിലെത്തി. നാലാമത്തെ വിമാനം (എസ് വി 5191) ബുധനാഴ്ച രാവിലെ 5.15 നാണ്​ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്​. ദേഹാസ്വാസ്​ഥ്യം അനുഭവപ്പെട്ട്​ വിദഗ്​ധ പരിശോധനക്ക്​ ശേഷം മെഡിക്കൽ റിപ്പോർട്ടിൽ യാത്ര വിലക്കിയത്​ കാരണം മെഹ്​റമില്ലാത്ത ഒരു സ്​ത്രീക്ക്​ പോകാനായില്ല. 

1443 people reached makkah from kannur hajj camp

295 സ്ത്രീകളും 66 പുരുഷൻമാരുമടങ്ങിയ സംഘമാണ് ബുധനാഴ്​ച പുറപ്പെട്ടത്​. ഇവരിൽ 228 പേർ മെഹ്റമില്ലാത്ത സ്ത്രീകളാണ്. മെഹ്റമില്ലാത്തവർ ഉൾപ്പെടെ സ്ത്രീകൾ കൂടുതൽ ഉള്ളതിനാൽ ഒരു വനിത ഉൾപ്പെടെ രണ്ട് ഹജ്ജ് വളണ്ടിയർമാരാണ് ഇവരെ അനുഗമിച്ചത്​. ഹജ്ജ്​ കമ്മിറ്റി മെമ്പർ പി ടി അക്​ബർ, ക്യാമ്പ്​ കൺവീനർമാരായ നിസാർ അതിരകം, സി.കെ.സുബൈർ ഹാജി തുടങ്ങിയവർ ഹാജിമാരെ ക്യാമ്പിലേക്ക്​ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്​തു. 

1443 people reached makkah from kannur hajj camp

വെള്ളിയാഴ്​ച രണ്ട്​ വിമാനം 

വെള്ളിയാഴ്​ച കണ്ണൂർ എമ്പാർക്കേഷൻ ​പോയിൻറിൽ നിന്ന്​ രണ്ട്​ ഹജ്ജ്​ വിമാനങ്ങൾ പറക്കും. പുല​ർച്ചെ 6.10ന്​ എസ്​.വി.5699 നമ്പർ വിമാനവും, പകൽ 11.25ന്​ എസ്​.വി. 5693 നമ്പർ വിമാനവുമാണ്​ പുറപ്പെടുക. ആദ്യ വിമാനത്തിൽ പുറപ്പെടുന്നവർ വ്യാഴാഴ്​ച രാവിലെ പത്ത്​ മണിക്കും, രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർ വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടിനും എയർപോർട്ടിലെത്തുന്നതാണ്​.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia