Faints | ഭാര്യയാകാന്‍ സമ്മതമാണെന്ന് അറിയിച്ചതിന് പിന്നാലെ തലകറങ്ങി വീണ് വധു; സംഭവം നൂറുകണക്കിന് അതിഥികള്‍ നോക്കിനില്‍ക്കെ; പിന്നീട് സംഭവിച്ചത്!
Mar 4, 2024, 16:32 IST
ന്യൂയോര്‍ക്: (KVARTHA) ഭാര്യയാകാന്‍ സമ്മതമാണെന്ന് അറിയിച്ചതിന് പിന്നാലെ തലകറങ്ങി വീണ് വധു. നൂറുകണക്കിന് അതിഥികള്‍ നോക്കിനില്‍ക്കെയാണ് വധു തലകറങ്ങി വീണത്. ലൂസിയാനയിലെ ഒരു പള്ളിയില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഭവം. കാതറീന് ഫ്രാങ്ക് എന്ന 28 കാരിക്കാണ് ദുരനുഭവം ഉണ്ടായത്. കാതറീനും പങ്കാളി അലക്സ് ഫ്രാങ്കും വിവാഹ പ്രതിജ്ഞ ചൊല്ലി തൊട്ടടുത്ത നിമിഷമാണ് അള്‍ത്താരയില്‍ തല കറങ്ങി വീണത്.
ഇതോടെ ചടങ്ങിന് നേതൃത്വം നല്കിയ പുരോഹിതനടക്കമുള്ളവര്‍ ഞെട്ടിപ്പോയി. തനിക്ക് ഔദ്യോഗികമായി ഫ്രാങ്കിന്റെ പങ്കാളിയാവാന്‍ സാധിക്കുന്നതില്‍ വലിയ എക്സൈറ്റ്മെന്റും സന്തോഷവും ഉണ്ടെന്ന് ചടങ്ങിന് തൊട്ടുമുമ്പ് കാതറീന് പറഞ്ഞിരുന്നതായി കൂട്ടുകാരികള്‍ പറയുന്നു.
കണ്ണ് തുറന്നപ്പോള്‍ താന്‍ തറയില്‍ കിടക്കുന്നതും കൂട്ടുകാരും വരനും ബന്ധുക്കളുമെല്ലാം തനിക്ക് ചുറ്റും നില്‍ക്കുന്നതുമാണ് കാതറീന് കാണുന്നത്. കാതറീനെ തന്നെ നോക്കിനില്ക്കുകയായിരുന്ന വരന് അവള് വീഴുന്നത് കണ്ട് താങ്ങിപ്പിടിച്ചതിനെ തുടര്‍ന്ന് പരുക്കുകളൊന്നും പറ്റിയില്ല. പിന്നീട് നിലത്ത് കിടത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് കാതറീന് പറയുന്നത്:
ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമായിരിക്കാന്‍ സമ്മതമാണ് എന്ന് പറഞ്ഞിരുന്നു. ഔദ്യോഗികമായി നമ്മള് ഭാര്യാഭര്ത്താക്കന്മാരായിക്കഴിഞ്ഞിരുന്നു എന്ന് അര്‍ഥം. ചടങ്ങിലെ അവസാനത്തെ പ്രാര്‍ഥനയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന് തനിക്ക് തലയ്ക്ക് ഭാരമില്ലാത്തതു പോലെ അനുഭവപ്പെട്ടു. പിന്നാലെ, മരിച്ചുപോകുന്നത് പോലെ തോന്നി. അത്തരം കാഴ്ചകളാണ് ഉള്ളില്‍ മിന്നിമറഞ്ഞുപോയത്. ഭര്‍ത്താവിന് പെട്ടെന്ന് അത് മനസിലായി. എന്നെ താങ്ങുകയായിരുന്നു- എന്നാണ് കാതറീന് പറയുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.