Cricket | ടി20യിൽ പാകിസ്‌താനെ തോൽപ്പിച്ച് അയർലൻഡ് ചരിത്രമെഴുതി

 


ഡബ്ലിൻ: (KVARTHA) അന്താരാഷ്ട്ര ടി20 മത്സരത്തിൽ പാകിസ്‌താനെ തോൽപ്പിച്ച് അയർലൻഡ് ചരിത്രമെഴുതി. ഡബ്ലിനിൽ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡ് അഞ്ച് വിക്കറ്റിനാണ് പാകിസ്‌താനെ പരാജയപ്പെടുത്തിയത്.

Cricket | ടി20യിൽ പാകിസ്‌താനെ തോൽപ്പിച്ച് അയർലൻഡ് ചരിത്രമെഴുതി

ആദ്യം ബാറ്റ് ചെയ്ത പാകിസ്‌താൻ 20 ഓവറിൽ 182 റൺസെടുത്തു. ക്യാപ്റ്റൻ ബാബർ അസം 57 റൺസും ഇഫ്തിഖർ അഹ്‌മദ്‌ 15 പന്തിൽ പുറത്താകാതെ 37 റൺസുമെടുത്തു. അയർലൻഡിന് വേണ്ടി ക്രെയ്ഗ് യംഗ് നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിന്റെ തുടക്കം മോശമായിരുന്നു. 4.1 ഓവറിൽ 27 റൺസിന് രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാൽ 55 പന്തിൽ 77 റൺസ് നേടി ആൻഡി ബൽബിർണി അയർലൻഡിനെ വിജയത്തിലേക്ക് അടുപ്പിച്ചു. ബൽബിർണിയുടെ വിക്കറ്റ് വീഴുമ്പോൾ അയർലൻഡ് 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എന്ന നിലയിലായിരുന്നു.

അവസാന ഓവറിൽ അയർലൻഡിന് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ്. 183 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ അയർലൻഡ് മറികടന്നു. പാകിസ്‌താനിനായി ഷഹീൻ അഫ്രീദി രണ്ട് വിക്കറ്റും ഹാരിസ് റൗഫ് ഒരു വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം മെയ് 12ന് നടക്കും.

ട്വൻ്റി20 ലോകകപ്പ് അടുത്തിരിക്കേയുള്ള തോൽവി പാകിസ്‌താന് ക്ഷീണമായി. ടി20 ലോകകപ്പിൽ ഇന്ത്യ, കാനഡ, യുഎസ്എ, അയർലൻഡ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് പാകിസ്താൻ. ജൂൺ ഒമ്പതിനാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റുമുട്ടൽ.

Keywords:  News, Malayalam News, National News, Cricket, T20, IPL, Sports, Pakistan, Ireland,  T20 World Cup, Pakistan suffer shock loss against Ireland as T20 World Cup looms
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia