Raisi's Death | 'ഹെലികോപ്റ്റർ പൈലറ്റ് ബന്ധപ്പെട്ടിരുന്നു'; പ്രസിഡൻ്റ് റെയ്‌സിയുടെ മരണത്തെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ട് ഇറാൻ പുറത്തുവിട്ടു

 
iran releases first report on president raisis death


 മുൻകൂട്ടി നിശ്ചയിച്ച പാതയിൽ നിന്ന് വ്യതിചലിച്ചിച്ചിട്ടില്ല

ടെഹ്‌റാൻ: (KVARTHA) ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിദേശകാര്യ മന്ത്രി അടക്കമുള്ളവരുടെയും മരണത്തിലേക്ക് നയിച്ച ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള ആദ്യ അന്വേഷണ റിപ്പോർട്ട് സൈനിക മേധാവി പുറത്തുവിട്ടു. അപകട മരണത്തില്‍ അട്ടിമറിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹെലികോപ്റ്റർ യാത്രയിലുടനീളം മുൻകൂട്ടി നിശ്ചയിച്ച പാതയിൽ നിന്ന് വ്യതിചലിച്ചിച്ചിട്ടില്ലെന്നും അർധ-ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.

വിമാന ജീവനക്കാരും വാച്ച് ടവറും തമ്മിലുള്ള സംഭാഷണത്തിൽ സംശയാസ്പദമായ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. അപകടത്തിന് ഏകദേശം ഒന്നര മിനിറ്റ് മുമ്പ്, ഹെലികോപ്റ്ററിൻ്റെ പൈലറ്റ് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് ഹെലികോപ്റ്ററുകളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. തകർന്ന ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങളിൽ വെടിയുണ്ടകളുടെയോ മറ്റേതെങ്കിലും വസ്തുക്കളുടെയോ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല. ഹെലികോപ്റ്റർ തകർന്നതിനെ തുടർന്ന് തീപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

മേഖലയിലെ സങ്കീർണതകൾ, മൂടൽമഞ്ഞ്, താഴ്ന്ന താപനില എന്നിവ കാരണം തിരച്ചിൽ, രക്ഷാപ്രവർത്തനം രാത്രി മുഴുവനും തുടർന്നു. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്ക്, ഡ്രോണുകളുടെ സഹായത്തോടെ, സംഭവത്തിൻ്റെ കൃത്യമായ സ്ഥലം തിരിച്ചറിഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും സൈനിക മേധാവി കൂട്ടിച്ചേർത്തു. 

ഞായറാഴ്ച വൈകീട്ടാണ് ഇബ്റാഹീം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അദ്ദേഹമടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടത്. അസര്‍ബൈജാനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇബ്രാഹീം റെയ്സി. വ്യാഴാഴ്ച വടക്കുകിഴക്കൻ നഗരമായ മഷാദിലെ ജന്മനാട്ടിൽ ഇബ്റാഹീം റെയ്സിയുടെ മൃതദേഹം ഖബറടക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia