Gleycy Correia Dies | ടോന്‍സില്‍സ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതിന് പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; 27 കാരിയായ മുന്‍ മിസ് ബ്രസീലിന് ദാരുണാന്ത്യം

 



റിയോ ഡി ജനീറോ: (www.kvartha.com) മുന്‍ മിസ് ബ്രസീല്‍ ഗ്ലെയ്‌സി കോറി(27) മരിച്ചു. ടോന്‍സില്‍സ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതിന് പിന്നാലെ തലച്ചോറിലുണ്ടായ രക്തസ്രാവവും ഹൃദയാഘാതവുമാണ് മരണകാരണമെന്നാണ് വിവരം. തിങ്കളാഴ്ചയാണ് ഗ്ലെയ്‌സി മരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

ഏപ്രില്‍ നാലിനാണ് രക്തസ്രാവവും ഹൃദയാഘാതവുമുണ്ടായതെന്നും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസമായി ഇവര്‍ കോമയിലായിരുന്നുവെന്നുമാണ് റിപോര്‍ട്. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചു.

Gleycy Correia Dies | ടോന്‍സില്‍സ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതിന് പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; 27 കാരിയായ മുന്‍ മിസ് ബ്രസീലിന് ദാരുണാന്ത്യം


മേകെ നഗരത്തില്‍ ജനിച്ച ഗ്ലെയ്‌സി കോറി ചെറുപ്രായത്തില്‍തന്നെ ബ്യൂടിസലൂണില്‍ ജോലി ചെയ്തിരുന്നു. മോഡലും ബ്യൂടീഷ്യനുമായി തിളങ്ങിയ ഗ്ലെയ്‌സി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും പേരെടുത്തു. ഇന്‍സ്റ്റഗ്രാമില്‍ 56000 ലേറെ പേര്‍ ഇവരെ പിന്തുടരുന്നുണ്ട്. 2018ലെ മിസ് യുണൈറ്റഡ് കോണ്ടിനെന്റ്‌സ് ബ്രസീല്‍ വിജയിയാണ്.

Keywords:  News,World,international,Death,hospital,Treatment,Social-Media,instagram, Former Miss Brazil Gleycy Correia dies of heart attack at 27 after undergoing tonsil surgery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia