COVID-19 vaccines | 6 മാസം പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍; ഉത്തരവില്‍ ഒപ്പുവച്ചു

 


ന്യൂയോര്‍ക്ക്: (www.kvartha.com) അഞ്ച് വയസിന് താഴെ ആറു മാസം വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് യുഎസ് റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കി. കഴിഞ്ഞ രണ്ടര വര്‍ഷമായി അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കായുള്ള കോവിഡ് വാക്സിന് വേണ്ടിയുള്ള മാതാപിതാക്കളുടെ കാത്തിരിപ്പിന് ഇതോടെ വിരാമമായിരിക്കയാണ്.

COVID-19 vaccines | 6 മാസം പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍; ഉത്തരവില്‍ ഒപ്പുവച്ചു

ഇതു സബന്ധിച്ചുള്ള എഫ്ഡിഎയുടെ ഉത്തരവില്‍ ജൂണ്‍ 18ന് ശനിയാഴ്ച സിഡിസി ഡയറക്ടര്‍ ഡോ റോഷെല്‍ വാലെന്‍സ്‌കി ഒപ്പുവെച്ചു. അടുത്ത ആഴ്ച മുതല്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി തുടുങ്ങും.
മോഡേണ, ഫൈസര്‍ എന്നിവയില്‍ നിന്നുള്ള ഷോടുകള്‍ക്കായി ഉപദേശക സമിതിയുടെ ഏകകണ്ഠമായ ശുപാര്‍ശയെ തുടര്‍ന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നടപടി.

അഞ്ച് വയസിന് താഴെ പ്രായമുള്ള ഏകദേശം 18 ദശലക്ഷം യുഎസിലെ കുട്ടികളാണ് കുത്തിവയ്പ്പുകള്‍ക്ക് യോഗ്യരായത്. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയുള്ള മോഡേണയുടെ വാക്‌സിന്‍ എഫ്ഡിഎ അംഗീകരിച്ചു. ഫൈസറിന്റെ ഷോടുകള്‍ നേരത്തെ ഈ പ്രായക്കാര്‍ക്ക് മാത്രമായിരുന്നു.

സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വാക്സിനുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. വാക്സിന്‍ ഉപദേഷ്ടാക്കള്‍ വെള്ളിയാഴ്ച ഏറ്റവും ചെറിയ കുട്ടികള്‍ക്കുള്ള ഷോടുകളെക്കുറിച്ച് ചര്‍ചചെയ്തു ശനിയാഴ്ച അനുകൂല വോടുചെയുകയും സിഡിസി ഡയറക്ടര്‍ ഡോ.റോഷെല്‍ വാലെന്‍സ്‌കി ഒപ്പിടുകയും ചെയ്തു.

Keywords: FDA signs off on Pfizer, Moderna COVID-19 vaccines for kids 6 months and older, New York, News, COVID-19, Health, Health and Fitness, World, Child.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia