Agra | 350ലേറെ വർഷങ്ങൾക്ക് ശേഷം താജ്മഹലിന് 'അപരൻ'; സഞ്ചാരികളെ ആകർഷിക്കാൻ ആഗ്രയിൽ മറ്റൊരു വെള്ള മാർബിൾ കെട്ടിടം

 


ന്യൂഡെൽഹി: (KVARTHA) ആഗ്ര എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിൽ ആദ്യം ഓടിയെത്തുന്നത് അതിമനോഹരമായ താജ്മഹലാണ്. ഇതുപോലെയൊരു മനോഹര നിർമിതി രാജ്യത്തോ ലോകത്തോ ഇല്ല. എന്നിരുന്നാലും, ആഗ്രയിലെ തന്നെ ഒരു വെളുത്ത മാർബിൾ നിർമിതി താജ്മഹലിനെ പോലെ സന്ദർശകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്.

Agra | 350ലേറെ വർഷങ്ങൾക്ക് ശേഷം താജ്മഹലിന് 'അപരൻ'; സഞ്ചാരികളെ ആകർഷിക്കാൻ ആഗ്രയിൽ മറ്റൊരു വെള്ള മാർബിൾ കെട്ടിടം


സോമി ബാഗിലെ സമാധി

ആഗ്രയിലെ താജ്മഹലിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള സോമി ബാഗിൽ രാധസോമി വിഭാഗത്തിന്റെ സ്ഥാപകന്റെ പുതുതായി നിർമിച്ച ശവകുടീരമാണ് ശ്രദ്ധേയമായിരിക്കുന്നത്. 'രാധാസ്വാമി സത്സംഗ്' എന്ന വിശ്വാസത്തിന്റെ സ്ഥാപകനായ സച്ചിദാനന്ദ സോമിജി മഹാരാജിന്റെ അന്ത്യവിശ്രമ സ്ഥലമാണ് ആഗ്രയിലെ സോമി ബാഗ് സമാധി. 193 അടി ഉയരമുള്ള കെട്ടിടം രാജസ്ഥാനിലെ മക്രാനയിൽ നിന്നുള്ള വെള്ള മാർബിൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

സ്വാമി ബാഗിലെ എല്ലാ കല്ലുകളിലും രാധാ സോമി എന്ന് എഴുതിയിരിക്കുന്നു. 52 കിണറുകളുടെ അടിത്തറയിലാണ് കെട്ടിടത്തിൻ്റെ നിർമാണം. സ്വാമി ബാഗിൻ്റെ ഉയരം താജ്മഹലിനേക്കാൾ കൂടുതലാണ്. മുകളിൽ സ്വർണ നിറത്തിൽ താഴികക്കുടവുമുണ്ട്. രാധാസ്വാമി വിഭാഗത്തിൻ്റെ അനുയായികളുടെ കോളനിക്ക് നടുവിലാണ് സ്വാമി ബാഗിലെ ഈ സമാധി സ്ഥിതി ചെയ്യുന്നത്.

ഈ വിഭാഗത്തിന് ഉത്തർപ്രദേശ്, പഞ്ചാബ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ദശലക്ഷക്കണക്കിന് അനുയായികളുണ്ട്. 1922 മുതൽ ഇന്നുവരെ സമാധി സ്ഥലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നുവെന്നും ഭാവിയിലും ഈ മതസ്ഥലത്തിൻ്റെ പ്രവൃത്തികൾ ഇതുപോലെ തുടർന്ന് കൊണ്ടേയിരിക്കുമെന്നും അനുയായികൾ വിശ്വസിക്കുന്നു.

താജ്‌മഹൽ

ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നാണ്‌ താജ്‌മഹൽ. മുംതാസ് മഹൽ എന്ന ഭാര്യയുടെ ഓര്‍മ്മയ്ക്കായി മുഗൾ ചക്രവര്‍ത്തിയായ ഷാജഹാന്‍ നിര്‍മ്മിച്ചതാണിത്. ആഗ്രയിലെ യമുനാ നദിയുടെ തീരത്ത് വെള്ള മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഈ അത്ഭുത സൗധം മുഗള്‍ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. ഏറ്റവും മനോഹരമായ പ്രണയത്തിന്റെ പ്രതീകമായും താജ്‌മഹൽ കണക്കാക്കപ്പെടുന്നു. താജ്മഹലിന്റെ നിർമ്മാണം ആരംഭിച്ചത് 1632-ലാണ്. മുഖ്യഭാഗം ഏകദേശം 1638-ൽ പൂർത്തിയായി. പള്ളി, ഗസ്റ്റ് ഹൗസ് തുടങ്ങിയ പരിസരത്തെ നിർമിതികൾ പിന്നീട് പൂർത്തിയാക്കി. താജ്‌മഹൽ സമുച്ചയത്തിന്റെ നിർമ്മാണം പൂർണമായും 1653-ലാണ് പൂർത്തിയായത്.

Agra | 350ലേറെ വർഷങ്ങൾക്ക് ശേഷം താജ്മഹലിന് 'അപരൻ'; സഞ്ചാരികളെ ആകർഷിക്കാൻ ആഗ്രയിൽ മറ്റൊരു വെള്ള മാർബിൾ കെട്ടിടം

Keywords:  News, Malayalam News, Travel, Tourism, Soami Bagh Samadh, Taj Mahal, Shahjahan, Mumtaz,  Will Agra's New White Marble Marvel 'Soami Bagh Samadh' Steal Taj Mahal's Spotlight?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia