Water Authority | ബിപിഎൽ വിഭാഗമാണോ? അർഹരായ എല്ലാ അപേക്ഷകർക്കും സൗജന്യ കുടിവെള്ളം നൽകാൻ വാട്ടർ അതോറിറ്റി
May 18, 2024, 19:19 IST
തിരുവനന്തപുരം: (KVARTHA) ബിപിഎൽ വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യ കുടിവെള്ളത്തിനായി ലഭിച്ച ഒൻപതര ലക്ഷത്തോളം അപേക്ഷകളിൽ, സാങ്കേതിക കാരണങ്ങളാൽ ആനുകൂല്യം നൽകാൻ കഴിയാതിരുന്ന രണ്ടുലക്ഷത്തോളം അപേക്ഷകൾ വീണ്ടും പരിഗണിക്കാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചു.
ഇത്തവണ സിവിൽ സപ്ലെസ് ഡേറ്റാ ബേസിൽ റേഷൻ കാർഡ് വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ആദ്യ പരിശോധനയിൽ നിരാകരിച്ചതും പേരുവ്യത്യാസമുള്ളതുമായ 196000 അപേക്ഷകൾ പുനഃപരിശോധിച്ച ശേഷം തിരുത്തലുകൾക്ക് വീണ്ടും അവസരം നൽകി, അർഹതയുണ്ടെങ്കിൽ ആനുകൂല്യം നൽകും.
ഈ അപേക്ഷകൾ വീണ്ടും സമർപ്പിക്കാൻ സെക്ഷൻ ഓഫിസുകൾക്ക് മേയ് 20 മുതൽ ബിപിഎൽ അപേക്ഷ പോർട്ടൽ തുറന്നു നൽകും. ഇതിനായി ഉപഭോക്താക്കൾ വീണ്ടും ഓഫിസുകളിലെത്തേണ്ടതില്ല. ബിപിഎൽ ആനുകൂല്യത്തിന് അർഹരായ എല്ലാ ഉപഭോക്താക്കളുടെയും ഈ വർഷത്തെ ബിൽ തുക ഒഴിവാക്കി നൽകുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

Keywords: News, News-Malayalam-News, Kerala, Water Authority to provide free drinking water to all eligible applicants
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.