MoU | വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജ് ഐബിഎമ്മുമായി ധാരണാ പത്രം ഒപ്പുവെച്ചു
കണ്ണൂര്‍: (KVARTHA) ഐബിഎമ്മും പിലാത്തറ വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസും ധാരണാപത്രം ഒപ്പുവെച്ചതായി മാനേജ്‌മെന്റ് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിറാസ് ഓഡിറ്റോറിയത്തില്‍ നടന്ന ധാരണാപത്രം കൈമാറല്‍ച്ചടങ്ങില്‍ വാദിഹുദ എംഡി എസ് എ പി അബ്ദുള്‍ സലാം, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അബു ഇസാക്ക്, ഡയറക്റ്റര്‍ മുഹമ്മദ് റിയാസ്, എക്സിക്യൂട്ടീവ് ഓഫീസര്‍ അലിക്കുട്ടി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ അഖില്‍, ഐബിഎം കണ്‍ട്രി മാനേജര്‍ ജഗദീഷ് ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
ഐ ബി എമ്മുമായി സഹകരിച്ച് ബി സി എ, മെഷീന്‍ ലേണിങ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബി ബി എ ബിസിനസ് ഇന്റലിജന്‍സ്, ബി കോംഡാറ്റ അനലിറ്റിക്‌സ് എന്നീ കോഴ്‌സുകളാണ് ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഹോസ്റ്റല്‍ സൗകര്യം, കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കോളേജ് ബസുകള്‍ എന്നിവ ലഭ്യമാണ്.
കേരളത്തിന് പുറത്ത് പോയി പഠിക്കുന്ന കോഴ്‌സുകള്‍ മികച്ച സൗകര്യങ്ങളോടെ പഠിക്കാനാവുവെന്നും വാദിഹുദയില്‍ ഇതിനാവശ്യമായ ലാബുകളും അത്യാധുനിക ക്ലാസ് മുറികളും സജ്ജീകരിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹികളായ ഡോ. അബു ഇസാക്, സല്‍മാന്‍ ഫാരിസ്, അര്‍ഷ് എ. മജീദ്, പി എം സിജാഹ് അഷ്റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.