Tug of war | വടംവലിയിൽ ചൈനീസ് സൈനികരെ തോൽപിച്ച് ഇന്ത്യൻ സൈനികർ; ഹൃദയം കവരുന്ന വീഡിയോ വൈറൽ
ന്യൂഡെൽഹി: (KVARTHA) ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം എപ്പോഴും വലിയ വിഷയമാണ്. ഓരോ ദിവസവും പ്രതിപക്ഷം ഇക്കാര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവരുന്നുണ്ട്. ഇതിനെല്ലാം ഇടയിൽ വടംവലി മത്സരത്തിൽ ചൈനീസ് സൈനികരെ അനായാസം പരാജയപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ സൈനികർ. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യത്തിന് ഭാഗമായി ആഫ്രിക്കയിലെ സുഡാനിൽ ഇരുരാജ്യങ്ങളുടെയും സൈനികരെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ സൗഹൃദ കായിക മത്സരം നടന്നത്. ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിലുള്ള ആവേശകരമായ മത്സരമാണ് നടന്നത്.
#WATCH | Indian troops won a Tug of War that took place between them and Chinese troops during deployment in Sudan, Africa under a UN Peacekeeping mission: Army officials
— ANI (@ANI) May 28, 2024
(Viral video confirmed by Indian Army officials) pic.twitter.com/EpnGKURPa3
അവസാനം, ഇന്ത്യൻ സൈനികരുടെ കൂട്ടായ പരിശ്രമത്തിലൂടെ വിജയം കൈവരിക്കുന്നത് വീഡിയോയിൽ കാണാം. ഇന്ത്യൻ സൈനികരുടെ കരുത്തിനെയും കായിക മനോഭാവത്തെയും പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. നമ്മുടെ സൈനികരെക്കുറിച്ച് വളരെ അഭിമാനിക്കുന്നുവെന്ന് നെറ്റിസൻഡ് കുറിച്ചു.