Died | ക്രികറ്റ് കളിക്കിടെ സിക്‌സര്‍ അടിച്ച് ഓടുന്നതിനിടെ ടെകി യുവാവ് മൈതാനത്ത് കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ 

 
On Camera Mumbai Man Died Of Heart Attack After Hitting A Six In Cricket Match, Mumbai, News, Died, Obituary, Social Media, Cricket Match, National


പിങ്ക് ജഴ്‌സി അണിഞ്ഞ കളിക്കാരന്‍ സിക്‌സ് അടിച്ചശേഷം പെട്ടെന്ന് നിലത്തുവീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്


ഒപ്പമുണ്ടായിരുന്ന മറ്റ് കളിക്കാര്‍ ഓടിയെത്തുന്നതും പ്രാഥമിക ശുശ്രൂഷ നല്‍കുന്നതും കാണാം

മുംബൈ: (KVARTHA) ക്രികറ്റ് മത്സരത്തിനിടെ സിക്‌സര്‍ അടിച്ചശേഷം കളിക്കാരന്‍ മൈതാനത്ത് കുഴഞ്ഞുവീണ് മരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പിങ്ക് ജഴ്‌സി അണിഞ്ഞ കളിക്കാരന്‍ സിക്‌സ് അടിച്ചശേഷം പെട്ടെന്ന് നിലത്തുവീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

 

മഹാരാഷ്ട്രയിലെ താണെയിലുള്ള മിറ റോഡ് ഏരിയയില്‍ നടന്ന പ്രാദേശിക മത്സരത്തിനിടെയാണ് സംഭവം എന്നാണ് പുറത്തുവന്ന റിപോര്‍ടുകളില്‍ പറയുന്നത്. ജനുവരി ആറിന്, നോയിഡ സെക്ടര്‍ 135 ലെ ക്രികറ്റ് മത്സരത്തിനിടെ സിംഗിള്‍ എടുക്കുന്നതിനിടെ മരിച്ച ടെകി യുവാവ് വികാസ് നേഗി പിചില്‍ കുഴഞ്ഞു വീഴുകയും പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയും ചെയ്തുവെന്നും റിപോര്‍ട് വ്യക്തമാക്കുന്നു.

 


പന്ത് സിക്‌സര്‍ അടിച്ചശേഷം സെകന്‍ഡുകള്‍ക്കുള്ളില്‍ കളിക്കാരന്‍ മൈതാനത്ത് കുഴഞ്ഞുവീഴുന്നതാണ് വീഡിയോയിലുള്ളത്. ഒപ്പമുണ്ടായിരുന്ന മറ്റുകളിക്കാര്‍ ഓടിയെത്തുന്നതും പ്രാഥമിക ശുശ്രൂഷ നല്‍കുന്നതും കാണാം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia