Obituary | ഗായകനും സംഗീത സംവിധായകനുമായ സജി ചന്ദ്ര നിര്യാതനായി
Updated: May 26, 2024, 19:12 IST
*പരിയാരം മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു
*സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തില്‍ നടക്കും
കണ്ണൂര്‍: (KVARTHA) ഗായകനും സംഗീത സംവിധായകനുമായ നാറാത്ത് രണ്ടാം മൈലില്‍ സരോവരത്തില്‍ എന്‍ സജിമോന്‍(സജി ചന്ദ്ര- 45) നിര്യാതനായി. പരേതനായ നാരാമ്പ്രത്ത് രാമചന്ദ്രന്റേയും, സരോജിനിയുടെയും മകനാണ്. ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ തിളങ്ങിയ സജി ചന്ദ്ര ഷോര്‍ട് ഫിലിം സംവിധായകന്‍ കൂടിയാണ്.
പരിയാരം മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തില്‍ നടക്കും.
സഹോദരങ്ങള്‍: പ്രേമലത, പ്രേംകുമാര്‍, ഗോകുല്‍, സജിത.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.