Tejashwi Yadav | ഇന്‍ഡ്യ മുന്നണി സര്‍കാര്‍ രൂപീകരിക്കുമോ എന്ന ചോദ്യത്തിന് എല്ലാം കാത്തിരുന്ന് കാണൂവെന്ന മറുപടി നല്‍കി തേജസ്വി യാദവ്

 
'Wait and watch': Tejashwi Yadav on INDIA bloc talking to former allies, New Delhi, News, Tejashwi Yadav, INDIA bloc, Meeting, Media, Politics, National News



തേജസ്വി യാദവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒരേ വിമാനത്തിലാണ് ഡെല്‍ഹിയിലെത്തിയത്

ഒന്നിച്ചുള്ള യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ പരസ്പരം അഭിവാദ്യം അര്‍പ്പിച്ചുവെന്ന് പ്രതികരണം

ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യ മുന്നണി സര്‍കാര്‍ രൂപീകരിക്കുമോയെന്ന ചോദ്യത്തിന് എല്ലാം കാത്തിരുന്ന് കാണൂവെന്ന മറുപടി നല്‍കി രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവ്. നിങ്ങള്‍ ഒരല്‍പം ക്ഷമകാണിക്കണമെന്നും തേജസ്വി പറഞ്ഞു. ഇന്‍ഡ്യ മുന്നണിയുടെ യോഗത്തിനായി ഡെല്‍ഹിയിലെത്തിയശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തേജസ്വി. 

തേജസ്വി യാദവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒരേ വിമാനത്തിലാണ് ഡെല്‍ഹിയിലെത്തിയത്. ഇരുവരും ഒന്നിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. നിതീഷ് കുമാറുമൊത്ത് ഒന്നിച്ചുള്ള യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ പരസ്പരം അഭിവാദ്യം അര്‍പ്പിച്ചുവെന്ന് മാത്രമായിരുന്നു തേജസ്വിയുടെ മറുപടി. 

അതേസമയം, സര്‍കാര്‍ രൂപീകരണ ചര്‍ചകള്‍ക്ക് തന്നെയാണ് നിതീഷും ഡെല്‍ഹിയിലെത്തിയത്. എന്‍ഡിഎയുമായി ചേര്‍ന്ന് സര്‍കാര്‍ രൂപീകരിക്കുമെന്ന് നിതീഷ് കുമാര്‍ യാദവും പറഞ്ഞു. 2024ലെ ലോക് സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍  ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. 

ഇത്തവണ 240 സീറ്റുകള്‍ നേടാന്‍ മാത്രമേ ബിജെപിക്ക് സാധിച്ചുള്ളൂ. 272 എന്ന കേവലഭൂരിപക്ഷത്തിലേക്കെത്താന്‍ 32 സീറ്റുകളുടെ കുറവ് ഉണ്ടാവുകയും ചെയ്തു.  400 സീറ്റെന്ന പ്രഖ്യാപനവുമായി തിരഞ്ഞടുപ്പിനെ നേരിട്ട ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനാകാത്തതുകൊണ്ടുതന്നെ  മൂന്നാം തവണ അധികാരത്തിലെത്താന്‍ എന്‍ഡിഎ സഖ്യ കക്ഷികളായ ജെഡിയു, ടിഡിപി പാര്‍ടികളുടെ പിന്തുണയില്ലാതെ കഴിയില്ല. 

എക്‌സിറ്റ് പോളുകളെ മുഴുവന്‍ തള്ളിക്കൊണ്ട് ഇന്‍ഡ്യ മുന്നണി 232 സീറ്റുകള്‍ നേടി എന്‍ഡിഎ യേയും ബിജെപിയെയും ഞെട്ടിച്ചു കളഞ്ഞിരുന്നു. എന്‍ഡിഎയിലെ ചില സഖ്യകക്ഷികളുമായി ഇന്‍ഡ്യ മുന്നണി ചര്‍ച തുടങ്ങിയെന്ന റിപോര്‍ടുകളും പുറത്ത് വന്നിരുന്നു. എന്‍ഡിഎയിലെ ചിലരെ അടര്‍ത്തിയെടുത്ത് കേന്ദ്രത്തില്‍ സര്‍കാര്‍ രൂപീകരിക്കാന്‍ ഇന്‍ഡ്യ സഖ്യം ഒരുങ്ങുന്നുവെന്നുള്ള റിപോര്‍ടുകളാണ് പുറത്തുവന്നത്. എന്തിനും വൈകിട്ട് ചേരുന്ന ചര്‍ചയില്‍ തീരുമാനമാകും. കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിയും ഇക്കാര്യം തന്നെയാണ് പറഞ്ഞത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia